മൈൻഡ് ബാഡ്മിന്റൺ ടൂർണമെന്റ് ഡിസംബർ മൂന്നിന്
Friday, November 18, 2016 4:19 AM IST
ഡബ്ലിൻ: ആറാമത് മൈൻഡ് ഓൾ അയർലൻഡ് ബാഡ്മിന്റൺ ടൂർണമെന്റ് ഡിസംബർ മൂന്നിന് ബാൽഡോയിൽ ബാഡ്മിന്റൺ സെന്ററിൽ നടക്കും. അയർലൻഡിലെ പ്രമുഖരായ 16 പുരുഷ–വനിത താരങ്ങളാണ് പ്രീമിയർ ലീഗിൽ മാറ്റരയ്ക്കുന്നത്. മത്സരത്തിൽ ഒളിംപിക്സ്, ഇന്റർനാഷണൽ താരങ്ങൾ പങ്കെടുക്കും.

ഒമ്പത് കാറ്റഗറിയിലും പ്രീമിയർ ലീഗിലുമായാണ് ഓരോ മത്സരങ്ങളും അരങ്ങേറുക. പുരുഷ ഡബിൾസ്, വനിതാ ഡബിൾസ്, മിക്സഡ് ഡബിൾസ്, ലെഷർ പ്ലേയേഴ്സ് തുടങ്ങിയ കാറ്റഗറിയിലാണ് മത്സരങ്ങൾ. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി നവംബർ 27 ആണ്. www.mindireland.org എന്ന വെബ്സൈറ്റിലോ [email protected] എന്ന ഇമെയിലിലോ 0877778744, 0894832154 എന്ന ടെലിഫോൺ നമ്പരിലോ രജിസ്റ്റർ ചെയ്യാവുന്നതാണ്.

റിപ്പോർട്ട്: മജു പേയ്ക്കൽ