ബ്രിസ്റ്റോളിൽ അയ്യപ്പപൂജ 19ന്
Friday, November 18, 2016 4:19 AM IST
ലണ്ടൻ: ബ്രിസ്റ്റോൾ മലയാളി ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തിൽ മണ്ഡലകാല ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന അയ്യപ്പപൂജ നവംബർ 19ന് (ശനി) രണ്ടു മുതൽ ബ്രിസ്റ്റോൾ ഹിന്ദു ക്ഷേത്രത്തിൽ നടത്തുന്നു.

തുടർച്ചയായ ഒമ്പതാം വർഷവും നടന്നുവരുന്ന അയ്യപ്പപൂജക്ക് വെങ്കിടേഷ് സ്വാമി മുഖ്യകാർമികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് മൂന്നു മുതൽ പ്രശസ്ത കർണാടക സംഗീതജ്‌ഞൻ സണ്ണി, കലാലയ മ്യൂസിക് സ്കൂളിലെ കുട്ടികൾ, ഒപ്പം വെങ്കിടേഷ് സ്വാമി എന്നിവർ ചേർന്ന് ക്ലാസിക്കൽ സംഗീത സദസ് ഒരുക്കും. രാത്രി എട്ടു വരെ നീണ്ടുനിൽക്കുന്ന ചടങ്ങുകളിൽ ഗണപതി പൂജ, ഭഗവതി പൂജ, ധർമശാസ്താ പൂജ, വിളക്കുപൂജ, ഭജന, പടിപൂജ, ഹരിവരാസനം എന്നിവ അരങ്ങേറും. വിളക്ക് പൂജയിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ നിലവിളക്കുകൾ കൊണ്ടുവരേണ്ടതാണ്. വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ പ്രഗത്ഭരായ കലാകാരന്മാർ അണിയിച്ചൊരുക്കുന്ന അയ്യപ്പപൂജ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.

വിവരങ്ങൾക്ക്: കിഷൻ പയ്യന 07877757361, വർണ സജീവ് 07815556008, ശെൽവരാജ് രഘുവരൻ 07722543385.