പൊന്നാനി ഇൻ ദുബായ് കുടുംബ സംഗമം 18ന്
Friday, November 18, 2016 4:18 AM IST
ദുബായ്: പൊന്നാനി സിറ്റി വെൽഫെയർ ഫോറം യുഎഇ ഘടകം ‘പൊന്നാനി ഇൻ ദുബായ് കുടുംബ സംഗമം’ നവംബർ 18ന് (വെളളി) ദുബായ് സഅബീൽ പാർക്കിൽ സംഘടിപ്പിക്കുന്നു. രാവിലെ 10ന് ആരംഭിക്കുന്ന സംഗമത്തിൽ വേറിട്ട മത്സരങ്ങളും വിനോദപരിപാടികൾ കൊണ്ടും സമ്പന്നമായിരിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ സന്ദീപ് കൃഷ്ണ, ജനറൽ കൺവീനർ സുനീർ, കൺവീനർമാരായ എ.വി. അലി, ശബീർ ഈശ്വര മംഗലം, നവാസ് അബ്ദുള്ള, എൻ.സി. ഹനീഫ എൻ.സി തുടങ്ങിയവർ പറഞ്ഞു.

ദൈദ് സ്റ്റഡി സെന്ററിൽ ചേർന്ന യോഗം എ.കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു. ടി.വി. സുബൈർ, കെ. മുഹമ്മദ് ഷാഹിദ്, മുഹമ്മദ് അനീഷ്, സി. ആദം, കെ.കെ. ശിഹാബ്, ശബീർ മുഹമ്മദ്, ഹബീബ്, ഫഅദ് ബിൻ ഖാലിദ്, സി. ഇബ്രാഹിം തുടങ്ങിയവർ സംബന്ധിച്ചു.

വിവരങ്ങൾക്ക്: 050 9689402, 055 7223867.