ഹെൽപ്പിംഗ് ഹാൻഡ്സ് ഓഫ് കേരളായുടെ ഫണ്ട് റൈസിങ് ഡിന്നറിന്റെ ഒരുക്കങ്ങൾ പൂർത്തിയായി
Friday, November 18, 2016 2:58 AM IST
ന്യൂയോർക്ക് : ലോംഗ് ഐലൻഡ് ആസ്‌ഥാനമായി 21 വർഷമായി പ്രവർത്തിക്കുന്ന ജീവകാരുണൃ സംഘടനയായ ഹെൽപ്പിംഗ് ഹാൻഡ്സ് ഓഫ് കേരള ഈ വർഷത്തെ ഫണ്ട് റൈസിങ് ഡിന്നർ സംഘടിപ്പിക്കുന്നു. നവംബർ 25നു വൈകുന്നേരം ആറു മുതൽ ഗ്ലെൻഓക്സ് ഹായ് സ്കൂൾ (Glen oaks High School) ഓഡിറ്റോറിയത്തിൽ ആണ് ‘സ്നേഹ സേവനത്തിന്റെ കെടാവിളക്ക്’ സ്നേഹ വിരുന്നു സംഘടിപ്പിക്കുന്നത്. ചടങ്ങിലെ മുഖ്യ അതിഥിയായ മലങ്കര ഓർത്തഡോസ് സിറിയൻ ചർച്ചിന്റെ ഭദ്രാസന മെത്രാപ്പോലീത്ത ആയ അഭിവന്ദ്യ സഖറിയാ മാർ നിക്കോളോവാസ് തിരുമേനിയാണ് പരിപാടികൾ ഉദ്ഘാടനം ചെയ്യുന്നത്.

തുടർന്നു നടക്കുന്ന കലാ സന്ധ്യയിൽ ന്യൂയോർക്കിലെ പ്രശസ്ത നൃത്ത വിദ്യാലയങ്ങൾ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങളും ട്രൈസ്റ്റേറ്റ് ഏരിയയിലെ ഗസ്റ്റ് സിംഗേഴ്സ് പങ്കെടുക്കുന്ന ഗാനമേളയും ഈ പരിപാടിക്ക് മാറ്റ് കൂട്ടുമെന്ന് കോർഡിനേറ്റർ ലാലി കളപ്പുരയ്ക്കൽ അറിയിച്ചു.

ഉദാരമതികളായ വ്യക്‌തികളുടെയും, ന്യൂയോർക്കിലെ പ്രമുഖ വ്യവസായികളുടെയും സ്പോൺസർഷിപ്പ് വർഷങ്ങളായി ഈ സംഘടനയ്ക്ക് കരുത്തു നൽകുന്നു. ജാതി മത ഭേദമില്ലാതെ എല്ലാ സാമൂഹിക സാംസ്കാരിക സംഘടനകളും എല്ലാ ദേശീയ സംഘടനകളും ഒരു പോലെ പിന്തുണയ്ക്കുന്ന സംഘടനയാണ് ഹെൽപ്പിംഗ് ഹാൻഡ്സ് ഓഫ് കേരള. കേരളത്തിലെ നിരാലംബരായ സഹോദരങ്ങളുടെ കണ്ണീരൊപ്പാൻ ഈ ജീവകാരുണ്യ സംഘടന നടത്തുന്ന ധനശേഖരണ പരിപാടിയെ വിജയിപ്പിക്കുവാൻ ഏവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: ജോസഫ് സി തോമസ് : 5165466941, എബ്രഹാം ജോസഫ് : 718 343 7748
ഷൈനി മാത്യു : 5167396617, ലാലി കളപ്പുരയ്ക്കൽ : 5162324819. വിലാസം: Queens high school of teaching, 7420 commonwealth Blvd, Bell rose, NY 11426


റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം