വിചാരവേദിയുടെ പത്താം വാർഷികവും പുരസ്കാര സമർപ്പണവും നടന്നു
Friday, November 18, 2016 2:57 AM IST
ന്യൂയോർക്ക്: വിചാരവേദിയുടെ പത്താം വാർഷികം നവംബർ പത്ത്രണ്ടാം തിയതി കെസിഎഎൻഎയിൽ സമുചിതമായി*ആഘോഷിച്ചു. രാവിലെ പത്തരയ്ക്ക് അമ്മു നന്ദകുമാറും,സോയ നായരും ചേർന്നവതരിപ്പിച്ച മഹാകവി കുമാരനാശാന്റെ ഒരു കവിതയോടെ ആരംഭിച്ച സമ്മേളനത്തിൽ, സാംസി കൊടുമൺ സ്വാഗതം ആശംസിച്ചു. ഡോ.എ.കെ.ബി.പിള്ള മോഡറേറ്റർ ആയിരുന്ന സെമിനാറിൽ, അമേരിക്കൻ മലയാള സാഹിത്യം ഇന്ന് എന്ന വിഷയം ഡോ. നന്ദകുമാർ അവതരിപ്പിച്ചു. അമേരിക്കയിലെ മലയാള സാഹിത്യത്തിന്റെ ആവിർഭാവ പശ്ചാത്തലവും, കവിത, കഥ, നോവൽ എന്നി വിഭാഗങ്ങളിലെ എഴുത്തുകാരേയും, കൃതികളേയും കുറിച്ച് സമഗ്രമയി പരാമർശിച്ചു.*ഡോ. എ. കെ. ബി. പിള്ള, ഒരു സാഹിത്യകാരന് ആവശ്യം ആവശ്യമായ സവിശേഷതകളായ സൗഹൃദയബന്ധം, സ്നേഹം, സഹകരണം, സഹവർത്തിത്വം, മൂല്യബോധം എന്നിവയിൽ ഊന്നി സംസാരിച്ചു.
*
പ്രഫ.*ജോസഫ് ചെറുവേലി, കെ. കെ. ജോൺസൺ,*ജോൺ വേറ്റം, ലാനയുടെ സെക്രട്ടറി ജെ. മാത്യൂസ് എന്നിവർ തുടർന്ന് പ്രസംഗിച്ചു.


*
ഉച്ചയൂണിനു ശേഷം നടന്ന കഥാ പാരായണവും കവിയരങ്ങും സജീവമായിരുന്നു.*പി.റ്റി. പൗലോസ് ‘ശ്രദ്ധ’ എന്ന കഥ വായിച്ചു. മുരളി ജെ നായർ ‘സോഫി’, ‘ചീസ് ബർഗർ’ എന്നീ കഥകളും അനിതാ പണിക്കർ ‘ഞാൻ’ എന്ന കഥയും, സോയാ നായർ ‘ഓർമ്മകളുടെ വിളിപ്പേരുകൾ’, മാലിനി ‘അന്തിത്തിരി’ എന്ന കഥയും വായിച്ചു.*തുടർന്നു നടന്ന കവിയരങ്ങിൽ സന്തോഷ് പാല ‘കൊതി’, ‘പീലിക്കണ്ണ്’ എന്നീ കവിതൾ ചൊല്ലി. അബ്ദുൾ പുന്നിയൂർക്കുളം, സോയാ നായർ, ജോസ് ചെരിപുറം എന്നിവർ യഥാക്രമം ‘സഹാറ’, ‘ക്യാപ്സൂൾ’, ‘ശവദാഹത്തിന്റെ രോദനം’ എന്നീ കവിതകളും, ഡോ. നന്ദകുമാർ*‘ദാഹം’, ‘ഉന്മാദവും വിഭ്രാന്തിയും’ എന്നീ കവിതകളും അവതരിപ്പിച്ചു.
*
ഡോ. നന്ദകുമാർ പ്രസിഡന്റ് വാസുദേവ് പുളിക്കലിന്റെ സന്ദേശം വായിച്ചു. വിചാരവേദിയിൽ സംബന്ധിക്കുന്നവരേയും, പുരസ്കാര ജേതാക്കളേയും അദ്ദേഹം അഭിനന്ദിച്ചു. ഡോ. എ. കെ. ബി. പിള്ള, ജെ. മാത്യൂസ്, കൈരളി പത്രാധിപർ ജോസ് തയ്യിൽ, കെസിഎഎൻഎ ട്രഷറർ വർഗീസ് ചുങ്കത്തിൽ, അബ്ദുൾ പുന്നിയൂർക്കുളം, മുരളി ജെ. നായർ എന്നിവർ ആശംസകൾ അർപ്പിച്ചു.*സാംസി കൊടുമൺ പുരസ്കാരങ്ങൾ സമർപ്പിച്ചു. പുരസ്കാര ജേതാക്കൾ, വിചാരവേദി നടത്തുന്ന സാഹിത്യ സേവനത്തെ പ്രകീർത്തിച്ച് നന്ദി അറിയിച്ചു. ഡോ. നന്ദകുമാറിന്റെ കൃതജ്‌ഞതാ പ്രകാശനത്തോട് വിചാരവേദിയുടെ പത്താം വാർഷിക സമ്മേളനം പര്യവസാനിച്ചു. സാംസി കൊടുമൺ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം