ഷിക്കാഗോ മലയാളി അസോസിയേഷൻ ഭരണഘടനാ പരിഷ്കരണ കമ്മിറ്റി രൂപീകരിച്ചു
Thursday, November 17, 2016 6:26 AM IST
ഷിക്കാഗോ: മലയാളി അസോസിയേഷന്റെ ഭരണഘടന കാലോചിതമായി പരിഷ്കരിക്കുന്നതിനും ആവശ്യമായ ഭേദഗതികൾ നിർദേശിക്കുന്നതിനുമായി സംഘടനയുടെ മുൻ പ്രസിഡന്റ് ജോസ് കണിയാലി ചെയർമാനായി ഭരണഘടനാ പരിഷ്കരണ കമ്മറ്റി രൂപീകരിച്ചു.

മൗണ്ട് പ്രോസ്പക്ടിലെ സിഎംഎ ഹാളിൽ കൂടിയ ജനറൽ ബോഡി യോഗമാണ് ഈ തീരുമാനമെടുത്തത്. ബെന്നി വാച്ചാച്ചിറ, റിൻസി കുര്യൻ, ജോർജ് നെല്ലാമറ്റം, ജോഷി വള്ളിക്കളം എന്നിവരാണ് കമ്മറ്റിയിലെ മറ്റു അംഗങ്ങൾ. ഈ കമ്മറ്റി സമയബന്ധിതമായ പരിഷ്ക്കരണങ്ങൾ നിർദ്ദേശിക്കുകയും തുടർന്ന് ജനറൽബോഡി മുമ്പാകെ സമർപ്പിക്കുകയും ചെയ്യും.

റിപ്പോർട്ട്: ജിമ്മി കണിയാലി