കേളി യാത്രയയപ്പു നൽകി
Wednesday, November 16, 2016 9:49 AM IST
റിയാദ്: കേളി കലാ സാംസ്കാരിക വേദി പ്രവർത്തകനും ന്യൂ സനയ്യ ഏരിയ പവർ ഹൗസ് യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമായ ഷിജുവിന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പു നൽകി. കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ ഷിജു കഴിഞ്ഞ നാലു വർഷമായി ന്യൂ സനയ്യയിലെ ഒറിജിനൽ ജ്യൂസ് കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു.

യോഗത്തിൽ പ്രസിഡന്റ് സി.ജെ.ജോർജ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ഉപഹാരം കൈമാറി. സെക്രട്ടറി രാജുനീലകണ്ഠൻ, കേളി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം കെ.വർഗീസ്, ഏരിയ പ്രസിഡന്റ് ജോർജ് വർഗീസ്, ഏരിയ സെക്രട്ടറി സുരേഷ് കണ്ണപുരം, രക്ഷാധികാരി കൺവീനർമാരായ എ.വി.നാരായണൻ, ബേബി നാരായണൻ, ഷിജു , ജോയിന്റ് സെക്രട്ടറിമാരായ തോമസ് ജോയ്, പുരുഷോത്തമൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ സുകു പ്രസാദ്, മനോഹരൻ. മുരളി, യൂണിറ്റ് ട്രഷറർ അബാസ്, യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ സംസാരിച്ചു.