സൈന മെംബർഷിപ്പ് കാമ്പയിന് തുടക്കമായി
Wednesday, November 16, 2016 9:48 AM IST
റിയാദ്: സൗദി ഇന്ത്യൻ നഴ്സസ് അസോസിയേഷൻ (സൈന) മെംബർഷിപ്പ് കാമ്പയിന് റിയാദിൽ തുടക്കമായി. റിയാദിലെ അൽനൂർ ഇസ്തിറാഹയിൽ നടന്ന ചടങ്ങിൽ ഡിജി ഇർഷാദിന് അംഗത്വ ഫോറം വിതരണം ചെയ്ത് പ്രസിഡന്റ് സിഞ്ചു റാന്നി വിതരണോദ്ഘാടനം നിർവഹിച്ചു. കെ.എസ്. ജയേഷ്, ദീപേഷ് പാലക്കാട്, ഇളവഴകൻ സഭാരത്നം, ബിജിനി ചാക്കോ എന്നിവർ സംസാരിച്ചു. റ്റോജി കൂട്ടുങ്കൽ, ബിൻസൺ വെണ്ണിക്കുളം, റ്റിനോ പുന്നത്ര, ഷെഫീക്, ലൗലി സിഞ്ചു, മറിയാമ്മ മൈക്കിൾ, ദീപ്തി എന്നിവർ നേതൃത്വം നൽകി.

സൗദി അറേബ്യയിലെ എല്ലാ പ്രവിശ്യകളിലുമുള്ള ആശുപത്രികളിലെ മുഴുവൻ ഇന്ത്യൻ നഴ്സുമാരെയും സംഘടനയിൽ അംഗങ്ങളാക്കുകയാണ് സൈനയുടെ ലക്ഷ്യം. ഇന്ത്യൻ എംബസി, നോർക്ക റൂട്സ് എന്നിവയിൽ രജിസ്റ്റർ ചെയ്താണ് സംഘടന പ്രവർത്തിക്കുക. അടുത്തിടെ സൗദിയിൽ നഴ്സുമാർക്കു നേരിടേണ്ടി വന്ന പല പ്രശ്നങ്ങളിലും സംഘടന സജീവമായി ഇടപെട്ടിരുന്നു.

വിവരങ്ങൾക്ക്: 0509895250, 0501704759, 0556646397, 0534557880.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ