ഇല്ലവാറ കേരള സമാജം രൂപീകരിച്ചു
Wednesday, November 16, 2016 9:47 AM IST
സിഡ്നി: ന്യൂസൗത്ത് വെയിൽസിലെ തുറമുഖ നഗരമായ ഇല്ലവാറ റീജണിന്റെ കീഴിലുള്ള മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയായ ഇല്ലവാറ കേരളസമാജം രൂപീകരിച്ചു. യുനാൻണ്ടറ കമ്യൂണിറ്റി ഹാളിൽ നടന്ന സമ്മേളനം പൊതുപ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായ ഡോ. ശരത് മാനേ ഉദ്ഘാടനം ചെയ്തു. ഐകെഎസ് പ്രസിഡന്റ് അജി പോൾ, ട്രഷറർ റെജികുമാർ, സെക്രട്ടറി വർഗീസ് തോമസ് എന്നിവർ പ്രസംഗിച്ചു.

മലയാളി സമൂഹത്തിന്റെ ഒത്തൊരുമയുള്ള പ്രവർത്തനത്തിനും ജീവകാരുണ്യ പ്രവർത്തനത്തിനും പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള നല്ല പ്രവർത്തനം ഐകെഎസ് നടത്തുമെന്ന് പുതിയ കമ്മിറ്റി അഭിപ്രായപ്പെട്ടു.