പൂർവ വിദ്യാർഥി സംഗമം നടത്തി
Wednesday, November 16, 2016 9:47 AM IST
കുവൈത്ത് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കായംകുളം എംഎസ്എം കോളജ് അലൂംനി ‘ക്യാമ്പസ് ഡേയ്സ് 2016’ എന്ന പേരിൽ ജൂലൈയ ബീച്ച് റിസോർട്ടിൽ പൂർവ വിദ്യാർഥി സംഗമം നടത്തി.

രക്ഷാധികാരി ബി.എസ്. പിള്ള സംഗമം ഉദ്ഘാടനം ചെയ്തു. ശ്രീകുമാർ ജി. പിള്ള അധ്യക്ഷത വഹിച്ചു. എസ്.എസ്. സുനിൽ, ഷിബു ശിവൻകുട്ടി, നിഷാരവി, രഞ്ജിത് കായംകുളം, അബ്ദുൾ വഹാബ് എന്നിവർ പ്രസംഗിച്ചു.

തുടർന്ന് എസ് ബാൻഡ് അവതരിപ്പിച്ച ഗാനമേളയും വിവിധ കലാപരിപാടികളും നടന്നു. വിശ്വം നായർ, മാത്യു കാരൂർ, കൃഷ്ണരാജ്, രാജേഷ് കുറുപ്പ്, ഹമാൻ ഗോപി, അൻവർഷാ, അജീഷ്, മിഥുൻ, അഫ്സൽ, വിശ്വനാഥ്, അബ്ദുൽറഹിം, അനീഷ് കൃഷ്ണൻ, ആസിഫ് താജ്, മധു, ദീപക്, കലേഷ്, നാദിർഷ, ഉഷസ്, ടീന തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ