കണ്ണൂർ സൗഹൃദവേദി ‘സൗഹൃദോത്സവം 2016’ സംഘടിപ്പിച്ചു
Wednesday, November 16, 2016 6:24 AM IST
ജിദ്ദ: കണ്ണൂർ സൗഹൃദവേദി സംഘടിപ്പിച്ച ‘സൗഹൃദോത്സവം 2016’ വൈവിധ്യമാർന്ന കലാപരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. മൂല്യമുള്ളതും വൈവിധ്യങ്ങളുമായ കലാരൂപങ്ങൾകൊണ്ട് ധന്യമായിരുന്നു ജിദ്ദ കണ്ണൂർ സൗഹൃദ വേദി സംഘടിപ്പിച്ച ‘സൗഹൃദോത്സവം 2016’.

ഒപ്പന, തിരുവാതിര, ക്ലാസിക്കൽ നൃത്തം, സിനിമാറ്റിക് ഡാൻസ് എന്നീ കലാപരിപാടികളും ജിദ്ദയിലെ പ്രശസ്ത ഗായകരുടെ സംഗീത നിശയും വേദിയിൽ അരങ്ങേറി. ഗായത്രി ലക്ഷമണൻ, സംവൃത, ഗായത്രി വിനോദ്, ശ്രേയ വിനോദ്, ശ്രീശങ്കർ, ശ്വേത സെൽ വരാജ്, നിഹാരിക, ഷഹദ മുനീർ, നിയ നൗഷാദ്, സിസ ഫഹദ്, അക്ഷയ അനൂപ്, തീർഥ ഹരി, സിയ ബേബി, ദന അഷ്റഫ്, സിസ ഫഹദ് എന്നിവരും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കരിം മാവൂർ, ആശാ ഷിജു, സന്തൃ ബാബു, മുസ്തഫ തളിപ്പറമ്പ, പ്രജിത്ത്, സിറാജ് തുടങ്ങിയവർ സംഗിത നിശയിൽ ഗാനങ്ങളവതരിപ്പിച്ചു. നിഹാരിക, ഷഹദ മുനീർ, നിയ നൗഷാദ്, സിസ ഫഹദ്, അക്ഷയ അനൂപ്, തീർഥ ഹരി, സിയ ബേബി, ദാന അഷ്റഫ്, സിസ ഫഹദ് എന്നീ കുട്ടികൾ ഒപ്പനയുമായി അങ്ങിലെത്തി. റഹ്മത്ത് മുഹമ്മദ് ആലുങ്ങലായിരുന്നു ഒപ്പന ചിട്ടപ്പെടുത്തിയത്.

പ്രസിഡന്റ് ലത്തീഫ് മക്രേരി ഉദ്ഘാടനം ചെയ്തു. സുരേഷ് പാപ്പിനിശേരി അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ ജാഫറലി പാലക്കോട് മുഖ്യപ്രഭാഷണം നടത്തി. ജനറൽ കൺവീനർ രാധാകൃഷ്ണൻ കാവുംബായി, സെക്രട്ടറി റസാക്ക് കാടാച്ചിറ എന്നിവർ പ്രസംഗിച്ചു. സുരേഷ് രാമന്തളി, സതീഷ് വെങ്ങര, ഹരിദാസ് കീച്ചേരി, ശ്രീജിത്ത്, നൗഷീർ, ഹരീന്ദ്രൻ, പ്രവീൺ, ലസിൻ, ബാലകൃഷണൻ, പ്രഭാകരൻ, മുഹമ്മദ്, സതീഷ് നമ്പ്യാർ തുടങ്ങിയവർ നേതൃത്വം നൽകി.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ