ജെസിസി വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരദാനം 18ന്
Wednesday, November 16, 2016 3:57 AM IST
കുവൈത്ത്: ജനതാ കൾചറൽ സെന്റർ (ജെസിസി) കുവൈത്തിന്റെ ആറാമത് വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരദാനവും വാർഷിക പരിപാടികളുടെയും ഒരുക്കങ്ങൾ പൂർത്തിയായി.

പുരസ്കാര ജേതാവ് അടൂർ ഗോപാലകൃഷ്ണനും ജൂറി അംഗങ്ങളായിരുന്ന സൂര്യാ കൃഷ്ണമൂർത്തി, ബാലു കിരിയത്ത് എന്നിവരും വ്യാഴാഴ്ച ഉച്ചക്ക് എത്തിച്ചേരും.

നവംബർ 18ന് (വെള്ളി) ഫഹാഹീലുള്ള തക്കാര ഓഡിറ്റോറിയത്തിൽ (ശിഫ അൽജസീറ ക്ലിനിക്കിന് അടുത്ത്) നടക്കുന്ന പുരസ്കാര സമർപ്പണ ചടങ്ങ് ഇന്ത്യൻ അംബാസഡർ സുനിൽ ജെയിൻ ഉദ്ഘാടനം ചെയ്യും. പരിപാടിയോടനുബന്ധിച്ച് വൈക്കം മുഹമ്മദ് ബഷീർ ചെറുകഥ രചനാ മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് അടൂർ ഗോപാലകൃഷ്ണൻ സമ്മാനങ്ങൾ വിതരണം ചെയ്യും.

വിവരങ്ങൾക്ക്: 99170905.

റിപ്പോർട്ട്: സലിം കോട്ടയിൽ