ജർമനിയിൽ വൻ റെയ്ഡ്; 140 പേർ പോലീസ് കസ്റ്റഡിയിൽ
Tuesday, November 15, 2016 10:15 AM IST
ബർലിൻ: രാജ്യവ്യാപകമായി ജർമൻ കുറ്റാന്വേഷണ പോലീസും പ്രത്യേക പോലീസ് സ്ക്വാഡും നടത്തിയ റെയ്ഡിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ സഹായികളെന്നു കരുതുന്ന 140 പേരെ കസ്റ്റഡിയിലെടുത്തു.

ഇരുനൂറോളം ഫ്ളാറ്റുകൾ കേന്ദ്രീകരിച്ചു നടത്തിയ റെയ്ഡിൽ ഐഎസിന്റെ സഹായികളായി 10,000 പേരോളം ജർമനിയിൽ ഉള്ളതായി ആഭ്യന്തരമന്ത്രി തോമസ് ഡി മൈസിയറെ പത്രസമ്മേളനത്തിൽ വെളിപ്പെടുത്തി. ഐഎസിന് അനുകൂലമായുള്ള ഏതാണ്ട് 200 ഓളം വെബ്സൈറ്റുകൾ ഇവരുടെ കംപ്യൂട്ടറിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.

ഇസ്ലാം മതം വളർത്താനായി ജർമനിയിലെ വഴിയോരങ്ങളിൽ ഫ്രീയായി നൽകി വന്നിരുന്ന ഖുറാന്റെ പ്രതികകൾ നിരോധിച്ചതായി മന്ത്രി പറഞ്ഞു. രാജ്യവ്യാപകമായി നടക്കുന്ന റെയ്ഡ് തുടർന്നും ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ