ജർമൻ ഫുട്ബോൾ ടീമംഗങ്ങൾ മാർപാപ്പയെ സന്ദർശിച്ചു
Tuesday, November 15, 2016 10:08 AM IST
വത്തിക്കാൻസിറ്റി: ഫുട്ബോൾ ആരാധകനായ ഫ്രാൻസിസ് മാർപാപ്പയെ ജർമൻ ഫുട്ബോൾ ടീം അംഗങ്ങൾ വത്തിക്കാനിൽ സന്ദർശിച്ചു.

ലോക ചാമ്പ്യൻമാരായ ജർമൻ ടീമിന് രണ്ടു വർഷത്തിനിടയിൽ രണ്ടാം തവണയാണ് വത്തിക്കാനിൽ സ്വീകരണം ലഭിക്കുന്നത്. കളിക്കാർക്കൊപ്പം ജർമൻ കോച്ച് ജോവാഹിം ലോയും പങ്കെടുത്തു.

ടീമിന്റെ പ്രകടനത്തിൽ സന്തോഷം അറിയിച്ച മാർപാപ്പ, തുടർ മത്സരങ്ങളിൽ വിജയവും ആശംസിച്ചു. തോമസ് മ്യുള്ളറും മാറ്റ് ഹമ്മൾസും ചേർന്ന് ഫ്രെയിംചെയ്ത പേടകത്തിൽ ഉള്ളടക്കം ചെയ്ത ജർമൻ കളിക്കാരുടെ കൈ ഒപ്പുള്ള ഒരു ട്രിക്കോ സമ്മാനിക്കുകയും ചെയ്തു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ