ഐഎംഎ കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് 27ന്
Tuesday, November 15, 2016 9:08 AM IST
സിഡ്നി: ഐഎംഎ നാലാമത് ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് നവംബർ 27ന് (ഞായർ) വുള്ളഗോംഗ് ബീറ്റൺ പാർക്കിൽ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ 22ന് മുൻപായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഓസ്ട്രേലിയയിലെ എല്ലാ ഇന്ത്യക്കാർക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. ടൂർണമെന്റിനുവേണ്ട എല്ലാ കാര്യങ്ങളും പൂർത്തിയായിവരുന്നതായി പ്രസിഡന്റ് ധീരേഷും സെക്രട്ടറി ജയ്സണും അറിയിച്ചു.

വിവരങ്ങൾക്ക് : ഗിരീഷ് 0450 480 785, ജോബി 0411 759 950, ജിൽസൺ 0402 301 686.