സ്വോർഡ്സ് ഇടവകയുടെ സൺഡേ സ്കൂൾ വാർഷികവും ഇടവക സംഗമവും 26ന്
Tuesday, November 15, 2016 9:06 AM IST
ഡബ്ലിൻ: സ്വോർഡ്സ് സെന്റ് ഇഗ്നേഷ്യസ് ഏലിയാസ് ത്രിതിയൻ യാക്കോബായ പള്ളിയുടെ ഇടവക സംഗമവും സൺഡേ സ്കൂൾ വാർഷികവും (സബ്റോ) നവംബർ 26ന് (ശനി) നടക്കും.

സെന്റ് കൊളംബസ് പാരിഷ് ഹാളിൽ വൈകുന്നേരം 5.30 നാണ് പരിപാടി. കുട്ടികളുടെയും മുതിർന്നവരുടെയും സംഗീത നൃത്ത കലാമേളയും ഇടവകാംഗങ്ങൾ ഒത്തുകൂടുന്ന സ്നേഹവിരുന്നും പരിപാടിയുടെ ഭാഗമായിരിക്കും.

റിപ്പോർട്ട്: പോൾ പീറ്റർ