ഗോൾവേയിൽ മലയാളം ക്ലാസുകൾ
Tuesday, November 15, 2016 9:02 AM IST
ഗോൾവേ (അയർലൻഡ്): പ്രവാസി മലയാളികളുടെ കുട്ടികൾക്ക് മലയാളം ഭാഷ പരിജ്‌ഞാനം വളർത്തുന്നതിന്റെ ഭാഗമായി ഗോൾവേ ഇന്ത്യൻ കൾചറൽ കമ്യൂണിറ്റിയുടെ ആഭ്യമുഖ്യത്തിൽ മലയാളം ക്ലാസുകൾ ആരംഭിക്കുന്നു. കേരള സർക്കാരിന്റെ ‘മലയാളം മിഷൻ’ പഠനപദ്ധതി അടിസ്‌ഥാനമാക്കിയുള്ള പഠനരീതിയാണ് ലക്ഷ്യമിടുന്നത്. കുട്ടികളുടെ സൗകര്യാർഥം ഗോൾവേ ഈസ്റ്റ് സൈഡിലും വെസ്റ്റ് സൈഡിലും പ്രത്യേകം ക്ലാസുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മലയാള ഭാഷയിൽ പരിജ്‌ഞാനമുള്ളവർ ക്ലാസുകൾക്ക് നേതൃത്വം നൽകും. മലയാള ഭാഷാ പഠനത്തിന് ആവശ്യമായ പാഠപുസ്തകവും ബുക്കുകളും നൽകുന്നതാണ്.

വിവരങ്ങൾക്ക്: ജോർജ് 0857649968, ജോസഫ് 0877765728.

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ