ന്യൂ കാസിലിൽ ഫാ. ഷാജി തുമ്പയിൽചിറ നയിക്കുന്ന ധ്യാനം നവംബർ 26, 27 തീയതികളിൽ
Tuesday, November 15, 2016 9:01 AM IST
ന്യൂ കാസിൽ: കേരള ക്രിസ്തീയ ഗാന ശാഖക്ക് നിരവധി ഗാനങ്ങൾ സംഭാവന നൽകിയിട്ടുള്ള ഗാനരചയിതാവും സംഗീത സംവിധായകനും ഗായകനും വചന പ്രഘോഷകനുമായ ഫാ. ഷാജി തുമ്പേചിറയിൽ നയിക്കുന്ന ക്രിസ്മസിന് ഒരുക്കമായിട്ടുള്ള ധ്യാനം നവംബർ 26, 27 (ശനി, ഞായർ) തീയതികളിൽ ന്യൂകാസിലിൽ നടക്കും.

ശനി, ഞായർ ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് ഒന്നു മുതൽ ഏഴു വരെ ഫെനം ഇംഗ്ലീഷ് മാർട്ടായേഷസ് ദേവാലയത്തിലാണ് ധ്യാനം. അമ്മെ അമ്മെ തായേ, ഓർമവച്ച നാൾ മുതൽ, നാഥാ നിനക്കായി പാടി, അദ്ഭുതങ്ങൾ തീർന്നിട്ടില്ല, എന്നമ്മയെ ഓർക്കുമ്പോൾ മാതാവേ, ഉൾപ്പെടെ നിരവധിയായ ഗാനങ്ങളിൽ കൂടി നിരവധിപേരെ ഈശോയിലേക്ക് എത്തിച്ച ഈ ധ്യാനത്തിൽ പങ്കെടുത്തു ദൈവാനുഗ്രഹം പ്രാപിക്കാൻ ഏവരേയും സ്വാഗതം ചെയ്യുന്നതായി ന്യൂകാസിൽ സീറോ മലബാർ വികാരി ഫാ. സജി തോട്ടത്തിൽ അറിയിച്ചു.

വിവരങ്ങൾക്ക്: വർഗീസ് തെനംകാല, സുനിൽ ചേലക്കൽ, for more details about fr shaji thumpechirayils uk programmes contact .07737171244.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ