ബ്രിസ്ക ബാഡ്മിന്റൺ ടൂർണമെന്റ്: ഇന്ദ്രജിത് –പ്രതീക് സഖ്യം ചാമ്പ്യന്മാർ
Monday, November 14, 2016 6:35 AM IST
ലണ്ടൻ: ബ്രിസ്റ്റോൾ മലയാളി അസോസിയേഷനുകളുടെ സംയുക്‌ത കൂട്ടായ്മയായ ബ്രിസ്കയുടെ ഈ വർഷത്തെ ഓൾ യുകെ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ദ്രജിത് –പ്രതീക് സഖ്യം ഒന്നാം സമ്മാനമായ 101 പൗണ്ടും ട്രോഫിയും സ്വന്തമാക്കി. സുമിത്–ഹാരിഷ് സഖ്യത്തിനാണ് രണ്ടാം സ്‌ഥാനം.

വിജയികൾക്ക് ബ്രിസ്ക പ്രസിഡന്റ് തോമസ് ജോസഫ്, സെക്രട്ടറി ജോസ് തോമസ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

നവംബർ 12ന് ബ്രിസ്റ്റോളിലെ ഹെൻബറി ലെഷർ സെന്ററിലാണ് ടൂർണമെന്റ് അരങ്ങേറിയത്. 22 ഓളം ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു. സെൽവരാജ് കമ്മിറ്റി അംഗങ്ങളായ ബോബി, അനിൽ, റെജി, മറ്റ് ബ്രിസ്ക അംഗങ്ങളുടേയും കൂട്ടായ പ്രവർത്തനം ടൂർണമെന്റിന്റെ വിജയത്തിനായി പ്രവർത്തിച്ചു.

റിപ്പോർട്ട്: ജെഗി ജോസഫ്