വേൾഡ് മലയാളി കൗൺസിലിന് പുതിയ നേതൃത്വം
Sunday, November 13, 2016 3:49 AM IST
കൊളംബോ: കൊളംബോയിൽ നടന്ന വേൾഡ് മലയാളി കൗൺസിലിന്റെ പത്താമതു ഗ്ലോബൽ കോൺഫറൻസിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നിഗംബോയിലെ ജെറ്റ് വിംഗ് ബ്ലൂ റിസോർട്ട് ഹോട്ടലിൽ നടന്ന തെരഞ്ഞെടുപ്പിൽ ഡബ്ല്യുഎംസി ഗ്ളോബൽ ഇലക്ഷൻ കമ്മീഷണർ ആൻഡ്രൂ പാപ്പച്ചൻ വരണാധികാരിയായിരുന്നു.

ചെയർമാൻ : ഡോ.പി.എ.ഇബ്രാഹിം (ദുബായ്), വൈസ് ചെയർമാൻമാർ : ഷാജു കുര്യാക്കോസ് (അയർലണ്ട്), ഡോ.കെ.സി.വിജയലക്ഷ്മി (തിരുവനന്തപുരം), സിസിലി ജേക്കബ്(നൈജീരിയ).

പ്രസിഡന്റ്: മാത്യു ജേക്കബ് (ജർമനി), വൈസ് പ്രസിഡന്റുമാർ : ഡോ. ജോർജ് കാക്കനാട്ട്, ഹൂസ്റ്റൺ(അഡ്മിനിസ്ട്രേഷൻ), ബിജു ജോസഫ് (അയർലണ്ട്), ജോൺസൺ തലച്ചെല്ലൂർ (നോർത്ത് ടെക്സാസ്). ജനറൽ സെക്രട്ടറി : സാം മാത്യു(റിയാദ്, സൗദി അറേബ്യ),അസോസിയേറ്റ് സെക്രട്ടറി: ലിജു മാത്യു(ദുബായ്). ട്രഷറാർ: തോമസ് അറമ്പൻകുടി (ജർമനി). ഗ്ളോബൽ ഇലക്ഷൻ കമ്മീഷണർ : ജോസഫ് കില്ലിയാൻ(ജർമനി). അഡ്വൈസറി ബോർഡ്ചെയർമാൻ : ഗോപാലപിള്ള(നോർത്ത് ടെക്സാസ്).

സബ്കമ്മറ്റി: ആൻഡ്രൂ പാപ്പച്ചൻ, ന്യൂജേഴ്സി (ഡബ്ല്യുഎംസി സെന്റർ), സാം ഡേവിഡ് മാത്യു, മസ്ക്കറ്റ്(പബ്ളിസിറ്റി * പബ്ളിക് റിലേഷൻസ്), ഷിബു വർഗീസ്, അബുദാബി (പ്രവാസി വെൽഫെയർ),ഡൊമിനിക് സാവിയോ,കോമ്പത്തൂർ, സുജിത് വർഗീസ്, ഫുജൈറ,ജോസ് ചാക്കോ, മസ്ക്കറ്റ് (വെബ്സെറ്റ് അഡ്മിൻ). പ്രേമ പിള്ളൈ, തിരുവനന്തപുരം (വുമൻസ് ഫോറം).റെജി തോമസ്, ഷാർജ(യൂത്ത് ഫോറം).ബാബു അലക്സ്,തിരുവനന്തപുരം(ടൂറിസം). ഡോ.ജോൺ ഫിലിപ്സ് മാത്യു, മസ്ക്കറ്റ്(എഡ്യൂക്കേഷൻ).ജോൺ മത്തായി, ഷാർജ(ഗുഡ്വിൽ അംബാസഡർ. രണ്ടുവർഷമാണ് പുതിയ ഭാരവാഹികളടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മറ്റിയുടെ കാലാവധി.

സമ്മേളനത്തിന്റെ രണ്ടാം ദിവസം നടന്ന തെരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളെ അനുമോദിച്ചുകൊണ്ട് നേതാക്കൾ പ്രസംഗിച്ചു. കേരള ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ, കൃഷിമന്ത്രി വി.എസ് സുനിൽകുമാർ എന്നിവരെ കൂടാതെ മുപ്പതോളം രാജ്യങ്ങളിൽ നിന്നെത്തിയ കൗൺസിൽ പ്രതിനിധികളും ശ്രീലങ്കൻ മലയാളികളും പ്രമുഖ മാധ്യമ പ്രവർത്തകരും അടക്കം 150 പേർ സമ്മേളനത്തിൽ പങ്കെടുക്കുത്തു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ