ഓരോ അഭയാർഥിക്കായും ജർമനി ചെലവാക്കുന്നത് 10,500 പൗണ്ട്
Friday, November 11, 2016 10:14 AM IST
ബർലിൻ: ജർമനിയിലെത്തുന്ന ഓരോ അഭയാർഥിക്കായും സർക്കാർ ചെലവാക്കുന്നത് 10,500 പൗണ്ട് എന്ന് കണക്കുകൾ വ്യക്‌തമാക്കുന്നു.

ഇതു പ്രകാരം കഴിഞ്ഞ പതിനെട്ടു മാസത്തിനിടെ രാജ്യത്തെത്തിയ പതിമൂന്നു ലക്ഷം അഭയാർഥികൾക്കായി 13.7 ബില്യൻ പൗണ്ട് സർക്കാർ ചെലവിട്ടു കഴിഞ്ഞു എന്നും ഔദ്യോഗിക രേഖകൾ പറയുന്നു.

അഭയാർഥികൾക്കുള്ള ഭക്ഷണം, വസ്ത്രങ്ങൾ, വിദ്യാഭ്യാസം, കുട്ടികളുടെ പരിപാലനം എന്നിവയ്ക്കായാണ് ഈ തുക വകയിരുത്തുന്നത്. പരിശീലന കോഴ്സുകൾക്കും നാടുകടത്തിലിനും ചെലവാകുന്ന തുക ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ