ഡെർബിയിൽ ഓൾ യുകെ ബാഡ്മിന്റൺ ടൂർണമെന്റ് 12ന്
Friday, November 11, 2016 6:54 AM IST
ലണ്ടൻ: ഡെർബി ബാഡ്മിന്റൺ ക്ലബിന്റെ ആഭിമുഖ്യത്തിൽ നാലാമത് ഓൾ യുകെ ബാഡ്മിന്റൺ ടൂർണമെന്റ് നവംബർ 12ന് (ശനി) ഡെർബി ഇറ്റ് വാൾ ലിഷർ സെന്ററിൽ നടക്കും. ടൂർണമെന്റിന്റെ എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള 42 ടീമുകളാണ് ടൂർണമെന്റിൽ മത്സരിക്കുന്നത്. രാവിലെ 11 മുതൽ വൈകുന്നേരം അഞ്ചു വരെയാണ് ടൂർണമെന്റ്്. ആദ്യ നാല് സ്‌ഥാനം കരസ്‌ഥമാക്കുന്ന ടീമുകൾക്ക് ഡെർബിയുടെ മേയർ കൗൺസിലർ ലിൻഡ വിന്റർ കാഷ് അവാർഡും ട്രോഫിയും സമ്മാനിക്കും. ചടങ്ങിൽ കൗൺസിലർ ജോ നൈറ്റ സന്നിഹിതനായിരിക്കും.

ഒന്നാം സ്‌ഥാനക്കാർക്ക് 300 പൗണ്ടും രണ്ടാം സ്‌ഥാനക്കാർക്ക് 150 പൗണ്ടും മൂന്നാം സ്‌ഥാനക്കാർക്ക് 100 പൗണ്ടും നാലാം സ്‌ഥാനക്കാർക്ക് 75 പൗണ്ടും കാഷ് അവാർഡ് സമ്മാനമായി ലഭിക്കും. ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുന്ന നാല് ടീമുകൾക്ക് 50 പൗണ്ട് വീതം ലഭിക്കും.

വിലാസം: DERBY ETWALL LEISURE CENTRE, HILTON ROAD, ETWALL, DERBY, DE65 6HZ.

റിപ്പോർട്ട്: അലക്സ് വർഗീസ്