ബാങ്കിംഗ് റോബോട്ടാ വിജയകരമായി പ്രവർത്തനം ആരംഭിക്കുന്നു
Friday, November 11, 2016 6:54 AM IST
ഫ്രാങ്ക്ഫർട്ട്–ചെന്നൈ: നോട്ടുകൾ മാറ്റിവാങ്ങാനും പണം നിക്ഷേപിക്കാനുമെല്ലാം ബാങ്കിലെത്തിയാൽ ഉദ്യോഗസ്‌ഥർക്കെല്ലാം തിരക്കോട് തിരക്ക്. എന്നാൾ ഇനി മുതൽ ബാങ്കിൽ എത്ര തിരക്കായാലും ബാങ്കിൽ നിങ്ങളെ സഹായിക്കാൻ ബാങ്കിംഗ് റോബോട്ടാ ‘ലക്ഷമി’ ഉണ്ടാവും. ലക്ഷ്മി എന്നത് ഇന്ത്യയിലെ ആദ്യത്തെ ബാങ്കിംഗ് റോബോട്ടായാണ്. ചെന്നൈയിലെ സിറ്റി യൂണിയൻ ബാങ്കാണ് ഇന്ത്യയിലെ ആദ്യത്തെ ബാങ്കിംഗ് റോബോട്ടിനെ അവതരിപ്പിച്ചിരിക്കുന്നത്.

നിങ്ങളുടെ അക്കൗണ്ട് ബാലൻസ്, ലോൺ സംബന്ധിച്ച വിവരങ്ങൾ, പണമിടപാടുകളുടെ വിശദാംശങ്ങൾ തുടങ്ങി എല്ലാ വിവരങ്ങളും ലക്ഷമിയോട് ചോദിച്ചാൽ കൃത്യമായി മറുപടി ലഭിക്കും. ആറു മാസത്തെ ഗവേഷണത്തിനൊടുവിലാണ് ലക്ഷ്മിയെ പൂർണമായും വികസിപ്പിച്ചെടുത്തത്. എന്നാൽ അതീവരഹസ്യമായ വിവരങ്ങൾ ലക്ഷ്മി നിങ്ങളോട് നേരിട്ട് പറഞ്ഞുതരില്ല. ഗേൾഫ്രണ്ടിനോടൊപ്പം വന്ന് അക്കൗണ്ട് വിവരങ്ങൾ ചോദിച്ചാലും സന്ദർഭം തിരിച്ചറിഞ്ഞ് നിങ്ങളുടെ കുറഞ്ഞ ബാലൻസ് വിവരം പറഞ്ഞ് നാണംകെടുത്താതിരിക്കാനുള്ള ബുദ്ധിയും ലക്ഷ്മിക്കുണ്ടെന്ന് സിറ്റി യൂണിയൻ ബാങ്ക് സിഇഒ എൻ. കാമകോഡി പറഞ്ഞു.

തുടക്കത്തിൽ ബാങ്കിംഗ് റോബോട്ടാ ഇംഗ്ലീഷിലാണ് വിവരങ്ങൾ നൽകുന്നതെങ്കിലും ഉടൻ തന്നെ തമിഴിലും മറ്റു ഭാഷകളിലും ലക്ഷ്മി സംസാരിച്ചു തുടങ്ങും.

നവംബർ 10ന് ചെന്നൈ ടി. നഗർ ബ്രാഞ്ചിൽ ലക്ഷ്മിയെ അവതരിപ്പിക്കാനിരുന്നെതെങ്കിലും അപ്രതീക്ഷതമായി വന്ന നോട്ടു നിരോധനവും തുടർന്ന് ബാങ്കുകളിലുണ്ടായ തിരക്കും കാരണം നവംബർ 14 മുതലേ ലക്ഷ്മിയുടെ സേവനം ലഭ്യമാകുകയുള്ളു. ആദ്യം ടി നഗർ ബ്രാഞ്ചിലും തുടർന്ന് സിറ്റി ബാങ്കിന്റെ 25 ഓളം മറ്റു ശാഖകളിലും ലക്ഷമിയുടെ സേവനം ലഭ്യമാകും. താമസിയാതെ ബാങ്കിംഗ് റോബോട്ടാ ഇന്ത്യ മുഴുവൻ പ്രബല്യത്തിലാക്കുമെന്ന് യൂണിയൻ ബാങ്ക് സിഇഒ എൻ. കാമകോഡി പറഞ്ഞു. ഇന്ത്യൻ ബാങ്കിംഗ് റോബോട്ടാ വാർത്തക്ക് ജർമൻ മാധ്യമങ്ങൾ വൻപ്രാധാന്യം നൽകി പ്രസിദ്ധീകരിച്ചു.

റിപ്പോർട്ട്: ജോർജ് ജോൺ