മാതാപിതാക്കൾ മക്കൾക്ക് നല്ല സുഹൃത്തുക്കളാകണം: ഫാ. ജോസഫ് പാംപ്ലാനി
Friday, November 11, 2016 6:44 AM IST
ലണ്ടൻ: മതാപിതാക്കൾ മക്കൾക്ക് നല്ല സുഹൃത്തുക്കൾ ആകണമെന്ന് ഫാ. ജോസഫ് പാംപ്ലാനി. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിലെ ബർമിംഗ്ഹാം സ്റ്റെച്ച് ഫോർഡ് മാസ് സെന്ററിൽ നടന്ന ദമ്പതിധ്യാനത്തിൽ ക്ലാസെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികളുടെ തെറ്റുകൾ മാതാപിതാക്കൾ സ്നേഹബുദ്ധ്യ തിരുത്തണം. കുഞ്ഞുങ്ങളോടൊത്ത് ലോകത്തെക്കുറിച്ച് സംവദിക്കണം. അവരെ നല്ല സ്വപ്നം കാണാൻ പഠിപ്പിക്കുക. സ്നേഹംകൊണ്ട് അവരെ ഓരോ ദിവസവും കൈപിടിച്ച് നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ഭാര്യമാർക്കും ഭർത്താക്കന്മാർക്കുമായി പത്തു കല്പനകൾ വീശദമായി പറഞ്ഞു കൊടുക്കുകയും അവരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.

റിപ്പോർട്ട്: ബെന്നി വർക്കി പെരിയപുറം