വിയന്ന ഇന്റർനാഷണൽ സെന്ററിലെ ഇന്ത്യൻ ക്ലബിന് പുതിയ നേതൃത്വം
Thursday, November 10, 2016 8:54 AM IST
വിയന്ന: ഐക്യരാഷ്ര്‌ടസഭയുടെ വിവിധ ഓഫീസുകൾ പ്രവർത്തിക്കുന്ന വിയന്ന ഇന്റർനാഷണൽ സെന്ററിന്റെ (വിഐസി) കീഴിലുള്ള ഇന്ത്യൻ ക്ലബിന് പുതിയ നേതൃത്വം.

പുതിയ ഭാരവാഹികളായ സാജൻ പട്ടേരി (പ്രസിഡന്റ്), മനോജ് പാട്ടീൽ (എക്സിക്യൂട്ടീവ് കമ്മിറ്റി), സ്മിത്ത് ദിർ (വൈസ് പ്രസിഡന്റ്), സൂര്യമണി ബളമുടി (ജോയിന്റ് സെക്രട്ടറി), ജോഷിമോൻ എറണാകേരിൽ (ട്രഷറർ) എന്നിവരെയും

മലയാളി ഉദ്യോഗസ്‌ഥരായ എൽദോ പൽപ്പത്ത്, കുര്യൻ മനയാനിപ്പുറത്ത് എന്നിവരെ വിവിധ വകുപ്പുകളുടെ പ്രതിനിധികളായും ടോം പേരുകാരോട്ട്, ഏബ്രഹാം കുരുട്ടുപറമ്പിൽ, മുരളി ഗോപാലകൃഷ്ണൻ എന്നിവരെ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു. ചടങ്ങിൽ ക്ലബിന്റെ സ്‌ഥാപകാംഗങ്ങളിലൊരാളായ ഏബ്രഹാം കുരുട്ടുപറമ്പിലിന് യാത്ര അയപ്പ് നൽകി.

റിപ്പോർട്ട്: ജോബി ആന്റണി