ലൈവ് മ്യൂസിക് ഷോ ഗ്ലോറിയ ഡിസംബർ ഒമ്പതു മുതൽ
Thursday, November 10, 2016 8:54 AM IST
ലണ്ടൻ: ബിജു നാരായണനും എലിസബത്ത് രാജുവും ജോജി കോട്ടയവും സംഘവവും അവതരിപ്പിക്കുന്ന ക്രിത്യൻ ഭക്‌തി ഗാനമേള ലൈവ് മ്യൂസിക് ഷോ ഗ്ലോറിയ ഡിസംബർ 9, 10, 11 (വെള്ളി, ശനി, ഞായർ) തീയതികളിൽ മിഡ്ലാൻഡ്സിലെ വിവിധ നഗരങ്ങളിൽ അരങ്ങേറും.

മലയാളത്തിലെ പ്രശസ്ത പിന്നണിഗായകൻ ബിജു നാരായണനൊപ്പം നിരവധി ശ്രദ്ധേയമായ ക്രിസ്തീയ ഭക്‌തി ഗാനങ്ങളിലൂടെ പ്രശസ്തയായ പ്രിയ ഗായിക എലിസബത്ത് രാജു, സംഗീത സവിധായകനും മ്യുസിക് കമ്പോസറുമായ ജോജി കോട്ടയം തുടങ്ങിയ കലാകാരന്മാരെ ഒരുമിപ്പിച്ചു സംഗീത സന്ധ്യ ഒരുക്കുന്നത് രാഗ യുകെയുടെ റോയ് കാഞ്ഞിരത്താനം ആണ്.

ഒമ്പതിന് (വെള്ളി) വൈകുന്നേരം ആറിന് ലസ്റ്റർ വിൻസ്റ്റാൻലി കമ്യുണിറ്റി കോളജിലാണ് സംഗീത സന്ധ്യക്ക് തുടക്കം കുറിക്കുന്നത്.

വിവരങ്ങൾക്ക്: 07794 564772, 07809491206.

റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ