കോംഗോയിൽ സ്ഫോടനം; 32 ഇന്ത്യൻ സന്നദ്ധപ്രവർത്തകർക്ക് പരിക്ക്
Tuesday, November 8, 2016 9:17 AM IST
കിൻഷാസ: ആഭ്യന്തര യുദ്ധം നടക്കുന്ന ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോയിലുണ്ടായ സ്ഫോടനത്തിൽ 32 ഇന്ത്യൻ സന്നദ്ധപ്രവർത്തകർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയായിരുന്നു സ്ഫോടനം. കെയ്ഷെരോയ്ക്കടുത്ത പടിഞ്ഞാറൻ ഗോമ നഗരത്തിൽ രാവിലെ സന്നദ്ധപ്രവർത്തകരുടെ സംഘം ഓടാനിറങ്ങിയപ്പോഴായിരുന്നു സ്ഫോടമുണ്ടായത്. സ്ഫോടനത്തിൽ ഒരു കുട്ടി കൊല്ലപ്പെട്ടു.

അതേസമയം, സ്ഫോടനത്തിൽ മൂന്നു സന്നദ്ധപ്രവർത്തകർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. എന്നാൽ ഇതിന് ഔദ്യോഗികമായി സ്ഥിരീകരണം ലഭിച്ചിട്ടില്ല.