സെമിനാർ നടത്തി
Tuesday, November 8, 2016 7:43 AM IST
മെൽബൺ: ഐഡിയൽ ലേണിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ മെൽബണിലെ സ്കൂളുകളിൽ പഠിക്കുന്ന മലയാളി വിദ്യാർഥികളുടെ മാതാപിതാക്കൾക്കായി വിദ്യാഭ്യാസ ബോധവത്കരണ സെമിനാർ നടത്തി.

കേരളം ഉൾപെടെയുള്ള വിവിധ സ്‌ഥലങ്ങളിൽനിന്നും ഓസ്ട്രേലിയയിൽ കുടിയേറിയ മലയാളികൾക്ക് ഓസ്ട്രേലിയൻ സ്കൂളുകളെക്കുറിച്ചും പാഠ്യപദ്ധതിയെക്കുറിച്ചും ഓസ്ട്രേലിയയിലെ സീനിയർ അധ്യാപകൻ ഡേവിസ് അയിക്കൽ ക്ലാസുകൾ നയിച്ചു. മറ്റൊരു സീനിയർ അധ്യാപകനായ ജോൺസ് മോടത്തുതറയിൽ ക്ലാസ് മാനേജ്മെന്റിനെക്കുറിച്ചും ടീച്ചിംഗ് രീതികളെക്കുറിച്ചും ക്ലാസുകൾ നയിച്ചു. രക്ഷകർത്താക്കൾക്ക് കുട്ടിയെ എങ്ങനെ പഠനത്തിൽ സഹായിക്കാം എന്ന വിഷയത്തിൽ ഐഡിയൽ ലേണിംഗ് സെന്ററിന്റെ ഡയറക്ടറായ രവി കല്ലുങ്കൽ സെമിനാർ നയിച്ചു. ഹൈസ്കൂളിലെ സബ്ജക്ട് സെലക്ഷനെക്കുറിച്ച് പന്ത്രണ്ടാം ക്ലാസിലെ സീനിയർ അധ്യാപകൻ ബിജു കീപ്പനശേരി ക്ലാസെടുത്തു. തുടർന്ന് രക്ഷകർത്താക്കളുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും സീനിയർ അധ്യാപകരായ പൗലോസ് തെക്കുപുറം, റോയി നെടുമണ്ണിൽ, ഷേർളി റോയി, അനിത ജോർജ്, സാനി പൗലോസ് എന്നിവർ മറുപടി പറഞ്ഞു.

റിപ്പോർട്ട്: റെജി പാറയ്ക്കൻ