ഫ്ളൈ വേൾഡ് ടൂർ ആൻഡ് ട്രാവൽസ് പ്രവർത്തനം ആരംഭിച്ചു
Tuesday, November 8, 2016 7:43 AM IST
മെൽബൺ: പ്രമുഖ ട്രാവൽ ഏജൻസിയായ ഫ്ളൈ വേൾഡ് ടൂർ ആൻഡ് ട്രാവൽസ് കൊച്ചിയിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു.

കേരളത്തിൽനിന്നും യുകെ, അയർലൻഡ്, ഗൾഫ് രാജ്യങ്ങൾ ഉൾപെടെയുള്ള സ്‌ഥലങ്ങളിലേക്ക് സിംഗപ്പൂർ എയർ, ഇത്തിഹാദ് എയർ, എമിറേറ്റ്സ് എയർ എന്നീ വിമാനകമ്പനികളുടെ ടിക്കറ്റിംഗ്, വിസിറ്റിംഗ് വീസ ഉൾപെടെയുള്ള സേവനങ്ങളും കേരളത്തിലും വെളിയിലും നിരവധി ആകർഷകങ്ങളായ ടൂർ പാക്കേജ് എന്നിവയും ഫ്ളൈ വേൾഡ് ട്രാവൽസിന്റെ പ്രത്യേകതകളാണ്.

ഇത്തിഹാദ് എയർവേയ്സിന്റെ ടോപ് ഗ്രോത്ത് അവാർഡ് ഉൾപ്പെടെ 2015 ലെ നിരവധി അവാർഡുകൾ ഫ്ളൈ വേൾഡ് ട്രാവൽസ് കരസ്‌ഥമാക്കിയിട്ടുണ്ട്.

ചുരുങ്ങിയകാലം കൊണ്ട് ഓസ്ട്രേലിയയിലെ ഇന്ത്യക്കാർക്കിടയിലും പ്രത്യേകിച്ച് മലയാളികൾക്കിടയിലും സേവനമനുഷ്ഠിക്കുന്ന ഫ്ളൈ വേൾഡ് ട്രാവൽസ് നിരവധി ചാരിറ്റി പ്രവർത്തനങ്ങളിലും വിവിധ സംഘടനകളുമായി പ്രവർത്തിക്കുന്നു. പ്രിൻസ് ജയ്ക്കബും റോണി ജോസഫും ആണ് ഫ്ളൈ വേൾഡ് ട്രാവൽസ് കമ്പനിയുടെ സീനിയർ കൺസൾട്ടന്റുമാർ.

കൊച്ചിയിലെ പ്രവർത്തനങ്ങളുടെ തുടക്കമെന്ന നിലയിൽ ട്രാവൽ ഇൻഷ്വറൻസ് രംഗത്ത് 20 ശതമാനം കിഴിവ് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

വിവരങ്ങൾക്ക്: 9072627004, 9072627003.

റിപ്പോർട്ട്: റെജി പാറയ്ക്കൻ