‘ദൂരെ ഒരു കിളിക്കൂട്’ ജനുവരിയിൽ പുറത്തിറങ്ങും
Tuesday, November 8, 2016 7:36 AM IST
ലണ്ടൻ: ലണ്ടൻ മലയാള സാഹിത്യവേദിയുടെ വെളിച്ചം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന സൗദിയിലുള്ള എഴുത്തുകാരൻ ബിനു മായപ്പള്ളിൽ എഴുതിയ നോവൽ ദുരെ ഒരു കിളിക്കൂട് 2017 ജനുവരിയിൽ പുറത്തിറങ്ങും.

വിദേശ എഴുത്തുകാരെ ഒളിഞ്ഞും തെളിഞ്ഞും കാർന്നുതിന്നുന്ന കച്ചവട പ്രസാധകരിൽനിന്നും രക്ഷപെടുത്തുക എന്ന ലക്ഷ്യത്തോടെ മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാരുടെ കൃതികളോടൊപ്പം പ്രതിഭാധനരായ പ്രവാസി എഴുത്തുകാരുടെ കൃതികളും പ്രസിദ്ധീകരിച്ച് ലോകമെമ്പാടും എത്തിക്കുകയാണ് വെളിച്ചം പബ്ലിക്കേഷൻസ് ചെയ്യുന്നത്. 2017 വർഷം നാലു കൃതികൾ പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിലാണ് വെളിച്ചം പബ്ലിക്കേഷൻസ് പ്രവർത്തകർ.

വിദേശ മലയാളികൾക്കിടയിൽ ആദ്യമായിട്ടാണ് ഒരു പുസ്തക പ്രസിദ്ധീകരണം ലണ്ടനിൽനിന്നാരംഭിക്കുന്നത്.

വെളിച്ചം പബ്ലിക്കേഷന്റെ പ്രവർത്തനങ്ങളിൽ ഉപദേശങ്ങൾ നൽകുന്നതിനായി മലയാളത്തിലെ പ്രമുഖ എഴുത്തുകാരായ സി. രാധാകൃഷ്ണൻ, പി. വത്സല, കെ.എൽ. മോഹനവർമ, പ്രമുഖ പ്രവാസി സാഹിത്യകാരനായ കാരൂർ സോമൻ തുടങ്ങിയവരടങ്ങുന്ന ഉപദേശക സമിതിയും രൂപീകരിച്ചിട്ടുണ്ട്.

വിവരങ്ങൾക്ക്; റെജി നന്തിക്കാട്ട്: 44 7852437505, email: londonmalayalasahithiyavedigmail.com.