അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ആശങ്കയറിയിച്ച് ജർമൻ പ്രസിഡന്റിനൊപ്പം പൗരന്മാരും
Monday, November 7, 2016 10:19 AM IST
ബർലിൻ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണാൾഡ് ട്രംപ് ജയിച്ചാലോ ജർമൻ പ്രസിഡന്റായ ജോവാഹിം ഗൗക്കിനാണ് ഈ ആശങ്ക.

പ്രവചനാതീതമാണ് ട്രംപിന്റെ കാര്യം. അത് ആശങ്കയ്ക്കു വക നൽകുന്നതുമാണെന്നും ഒരു മാഗസിനു നൽകിയ അഭിമുഖത്തിൽ ഗൗക്ക് ചൂണ്ടിക്കാട്ടി.

ട്രംപ് പ്രസിഡന്റായാൽ എന്തൊക്കെ സംഭവിക്കുമെന്നു പറയാൻ പറ്റില്ല. എനിക്കും അമേരിക്കയിലും മറ്റു രാജ്യങ്ങളിലുമുള്ള പല ആളുകൾക്കും അതൊരു ആശങ്ക തന്നെയാണ്. വാഷിംഗ്ടണിലേക്കു നോക്കുമ്പോൾ പേടിയാണ്– ഗൗക്ക് കൂട്ടിച്ചേർത്തു.

പ്രസിഡന്റിന്റെ ചിന്താവഴിയെ ഭൂരിപക്ഷം ജർമൻകാർക്കും ആശങ്കയോ നിരാശയോ ദേഷ്യമോ ആയിരിക്കുമെന്ന് സർവേ ഫലം. നവംബർ എട്ടിനാണ് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. 65 ശതമാനം പേരും ആശങ്കയാണ് പ്രകടിപ്പിക്കുന്നതെന്ന് യൂഗോവ് നടത്തിയ സർവേയിൽ വ്യക്‌തമാകുന്നു. 2068 പേർക്കിടയിലായിരുന്നു സർവേ. യുകെ, ഫ്രാൻസ്, ഡെൻമാർക്ക്, സ്വീഡൻ, ഫിൻലൻഡ്, നോർവേ എന്നിവിടങ്ങളിലും സമാന സർവേ സംഘടിപ്പിക്കപ്പെട്ടിരുന്നു.

ഹില്ലരി ജയിക്കുന്നതിനോടാണ് ജർമൻകാർക്കു താത്പര്യമെന്ന് 52 ശതമാനം വോട്ടുകൾ വ്യക്‌തമാക്കുന്നു. ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിക്കുന്നത് 13 ശതമാനം പേർ മാത്രം.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ