സൗത്തെൻഡിൽ യൂദാശ്ലീഹായുടെ നൊവേനയും എണ്ണനേർച്ചയും എട്ടിന്
Monday, November 7, 2016 8:39 AM IST
സൗത്തെൻഡ് ഓൺ സീ: സൗത്തെൻഡ് ഓൺ സീ സെന്റ് അൽഫോൻസ സീറോ മലബാർ മാസ് സെന്ററിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനയും എണ്ണനേർച്ചയും നവംബർ എട്ടിന് (ചൊവ്വ) നടക്കും.

വൈകുന്നേരം അഞ്ചിന് കൊന്തനമസ്കാരത്തെത്തുടർന്ന് സീറോ മലബാർ ബ്രെന്റ്വുഡ് രൂപത ചാപ്ലിൻ ഫാ. ജോസ് അന്തിയാകുളത്തിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, നൊവേന, എണ്ണനേർച്ച, വിശുദ്ധ കുർബാനയുടെ ആശിർവാദം, ആരാധന എന്നിവ നടക്കും. കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: ജോയ് ഏബ്രഹാം 07414571547, ജോർജ് ജോസഫ് 07886984120

പള്ളിയുടെ വിലാസം: സെന്റ് ജോൺ ഫിഷർ കാത്തോലിക് ചർച്ച്,മാനേർസ് വേ സൗത്തെൻഡ് ഓൺ സീ ss26qt.