ടോൾവർത്തിൽ മാർ ആലഞ്ചേരിക്കും മാർ സ്രാമ്പിക്കലിനും സ്വീകരണം നൽകി
Monday, November 7, 2016 8:34 AM IST
ലണ്ടൻ: സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ ടോൾവർത്ത് ഔവർ ലേഡി ഇമ്മാക്കുലേറ്റ് പള്ളിയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കും സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ് മാർ ജോസഫ് സ്രാമ്പിക്കലിനും സ്വീകരണം നൽകി.

രൂപത വികാരി ജനറാൾ ഫാ. തോമസ് പാറയടിയിൽ, രൂപതയിലെ വിവിധ ചാപ്ലിൻമാരായ ഫാ. ജോസ് അന്തിയാംകുളം, ഫാ. ഹാൻസ് പുതിയാകുളം, ഫാ. സെബാസ്റ്റ്യൻ ചാമക്കാല, ഫാ. റോയി മുതുമാക്കൽ, ഫാ. തോമസ് കുളങ്ങാടൻ, ഫാ. ജോയി ആലപ്പാട്ട്, ഫാ. ബിനോയി നിലയാറ്റിങ്ങൽ എന്നിവരും നൂറുകണക്കിന് വിശ്വാസികളും ചേർന്ന് പിതാക്കന്മാരെ സ്വീകരിച്ചു.

തുടർന്നു നടന്ന ദിവ്യബലിക്ക് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിച്ചു. മാർ സ്രാമ്പിക്കൽ, ഫാ. തോമസ് പാറയടിയിൽ, ഫാ. മാത്യു ചൂരപൊയ്കയിൽ ഫാ. സജി മലയിൽ പുത്തുൻപുര, ഫാ. ജോസ് അന്തിയാംകുളം, ഫാ. ഹാൻസ് പുതിയാകുളങ്ങര, ഫാ. സെബാസ്റ്റ്യൻ ചാമക്കാല, ഫാ. റോയി മുതുമാക്കൽ, ഫാ. തോമസ് കളങ്ങാടൻ, ഫാ. ജോയി ആലപ്പാട്ട്, ഫാ. ബിനോയി നിലയാറ്റിങ്ങൽ, ഫാ. ഫാൻസുവ പത്തിൽ എന്നിവർ സഹകാർമികരായിരുന്നു. ഡീക്കൻ ജോയിസ് പള്ളിക്കമ്യാലിന്റെ നേതൃത്വത്തിലുള്ള ടീം ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. തുടർന്ന് സ്നേഹവിരുന്നും നടന്നു.

റിപ്പോർട്ട്: ജിജോ അരയത്ത്