മെൽബണിൽ ഫിലിപ്പ് കുഴികുളത്തിന് സ്വീകരണം നൽകി
Friday, November 4, 2016 8:07 AM IST
മെൽബൺ: ഓസ്ട്രേലിയയിൽ ഹൃസ്വ സന്ദർശനത്തിനെത്തിയ കോട്ടയം ജില്ലാ കോഓപ്പറേറ്റീവ് ബാങ്ക് ജില്ല പ്രസിഡന്റും കേരള കോൺഗ്രസ് –എം പാലാ നിയോജകമണ്ഡലം പ്രസിഡന്റുമായ ഫിലിപ്പ് കുഴികുളത്തിന് മെൽബണിലെ പ്രവാസി കേരള കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റെജി പാറയ്ക്കന്റെ നേതൃത്വത്തിൽ നേതാക്കൾ സ്വീകരണം നൽകി.

പ്രവാസി കേരള കോൺഗ്രസ് നേതാക്കളായ അലക്സ് കുന്നത്ത്, ഷാജൻ ജോർജ്, സ്റ്റീഫൻ ഓക്കാട്ട്, സെബാസ്റ്റ്യൻ ജയിക്കബ് എന്നിവരും പാർട്ടി അനുഭാവികളും പ്രമുഖ സൂപ്പർമാർക്കറ്റ് ഉടമായായ സാജു പീറ്ററും യോഗത്തിൽ പങ്കെടുത്തു.