മേരി ക്വീൻ ഓഫ് അപ്പോസ്തലസ് ചർച്ച് കൂദാശകർമവും സമർപ്പണവും അഞ്ചിന്
Thursday, November 3, 2016 7:46 AM IST
ന്യൂഡൽഹി: മേരി ക്വീൻ ഓഫ് അപ്പോസ്തലസ് ദേവാലയത്തിന്റെ കൂദാശകർമവും സമർപ്പണവും നവംബർ അഞ്ചിന് (ശനി) നടക്കും.

രാവിലെ ഒമ്പതിന് നടക്കുന്ന തിരുക്കർമങ്ങൾക്ക് ഡൽഹി ആർച്ച്ബിഷപ് ഡോ. അനിൽ ജെ.ടി. കൂട്ടോ, ഡോ. വിൻസെന്റ് കോൺസാസാവോ, ഫരീദാബാദ് രൂപത ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, ഷിംല–ചണ്ഡിഗഡ് രൂപത ബിഷപ് ഡോ. ഇഗ്നേഷ്യസ് മസ്കരെൻഹസ്, ഗുഡ്ഗാവ് രൂപത ബിഷപ് ജേക്കബ് മാർ ബർണബാസ്, ഗ്വാളിയർ രൂപത ബിഷപ് ഡോ. തോമസ് തെന്നാട്ട്, ഫാ. വർഗീസ് പുല്ലൻ എസ്എസി എന്നിവർ കാർമികത്വം വഹിക്കും.

തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ മുഖ്യാതിഥിയായിരിക്കും.

ദിവ്യബലിയിലും തിരുക്കർമങ്ങളിലും പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാൻ ഏവരേയും ഇടവക വികാരി ഫാ. ജോർജ് പാലയ്ക്കാപറമ്പിൽ സ്വാഗതം ചെയ്തു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്