ജ്വാല ഓസ്ട്രേലിയ വാർഷിക പൊതുയോഗം ചേർന്നു
Saturday, October 29, 2016 8:25 AM IST
ബ്രിസ്ബേൻ: ജ്വാല ഓസ്ട്രേലിയയുടെ വാർഷിക പൊതുയോഗം ഒക്ടോബർ 29ന് കൂപ്പേഴ്സ് പ്ലെയിൻസ് വായനശാലയിൽ ചേർന്നു. പ്രസിഡന്റ് ലൈജു ദേവസ്യ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ജയ്സൺ ഫ്രാൻസിസ് റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് പുതിയ അംഗങ്ങളായ ജോൺ ബോസ്, ജിമ്മി അരീക്കാട്ട്, സൈജൻ ദേവസി, നോബി അഗസ്റ്റിൻ, ഹരികുമാർ, സിജു അഗസ്റ്റിൻ, അനിൽ കുമാരൻ, ജേക്കബ് ചാക്കോ എന്നിവർക്ക് മെംബർഷിപ്പ് നൽകി സ്വീകരിച്ചു.

കേരള സമൂഹത്തിൽ നിരവധി ജീവകാരുണ്യ പ്രവർത്തങ്ങൾ നടത്തിയിട്ടുള്ള ജ്വാല തുടർന്നും ഇത്തരം പ്രവർത്തങ്ങളുമായി മുന്നോട്ടു പോകുവാൻ യോഗത്തിൽ തീരുമാനമായി. ഓസ്ട്രേലിയയിലെ ഇന്ത്യൻ പ്രവാസികളുടെ വിവിധ പ്രശ്നങ്ങളിൽ ഇടപെടുവാനും ഭാവിയിൽ കൂടുതൽ ജീവകാരുണ്യപ്രവർത്തങ്ങൾ നടത്തുവാനും വിവിധ സർക്കാർ സംവിധാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കണമെന്ന് യോഗം കമ്മിറ്റിയങ്ങളോട് ആവശ്യപ്പെട്ടു. ഇന്ത്യൻ ബസ് ഡ്രൈവർ മാൻമീത് ശർമയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.