ഡോ. ഫ്രീമു വർഗീസ് ഇന്ത്യ പ്രസ്ക്ലബ് മാധ്യമശ്രീ അവാർഡ് ഗ്രാൻഡ് സ്പോൺസർ
Friday, October 28, 2016 1:56 AM IST
ഹൂസ്റ്റൺ : നോർത്ത് അമേരിക്കൻ മലയാളികൾക്കിടയിലെ സാമൂഹിക–സംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായ ഡോ. ഫ്രിമു വർഗീസ്, ഹൂസ്റ്റൺ ഇന്ത്യ ഹൗസിൽ നവംബർ 19 നു നടക്കുന്ന ഇന്ത്യ പ്രസ്ക്ലബ് മാധ്യമശ്രീ അവാർഡ് ചടങ്ങിന്റെ ഗ്രാൻഡ് സ്പോൻസർ ആകുന്നു.

പ്രശസ്ത നെഫ്രോളജിസ്റ്റായ അദ്ദേഹം, അമേരിക്കയിലെ മികച്ച സ്റ്റേജ് ഷോകൾ സംഘടിപ്പിക്കുന്ന ‘ഫ്രീഡിയ എന്റർടൈൻമെന്റി’ന്റെ പ്രസിഡന്റ് കൂടിയാണ്. ഇൻഡ്യയിൽ സിനിമ നിർമാണത്തിന് പുറമേ അമേരിക്കയിലും കാനഡയിലും നടന്നിട്ടുള്ള പ്രധാന സ്റ്റേജ് ഷോകളുടെ പിന്നിൽ ഫ്രീഡിയ ഉണ്ട്. ഹൂസ്റ്റൺ ഡയോഗണസ്റ്റ്് ക്ലിനിക്കിലെ നെഫ്രോളജിസ്റ്റായ ഡോ. ഫ്രീമു, തികഞ്ഞ ഒരു കലാസ്നേഹിയും മാധ്യമങ്ങളുമായി ഈടുറ്റ ബന്ധം പുലർത്തുന്ന ഒരു വ്യക്‌തി കൂടിയാണ്.

റിപ്പോർട്ട്: ഡോ. ജോർജ് കാക്കനാട്ട്