വിയന്ന മലയാളി അസോസിയേഷൻ ഓണം ആഘോഷിച്ചു
Thursday, October 27, 2016 8:29 AM IST
വിയന്ന: വിയന്ന മലയാളി അസോസിയേഷൻ വിവിധ പരിപാടികളോടെ ഓണാഘോഷം നടത്തി. സെപ്റ്റംബർ 16 ന് വിയന്നയിലെ 22 –ാമത്തെ ജില്ലയിലുള്ള സടാറ്റ് ലൌ പള്ളി ഹാളിലായിരുന്നു ആഘോഷ പരിപാടികൾ.

വിഭവസമൃദ്ധമായ ഓണസദ്യയും കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ പരിപാടികളും ആഘോഷത്തിന്റെ ഭാഗമായിരുന്നു.

ഫാ. ഡേവിസ് കളപ്പുരയ്ക്കൽ മുഖ്യാതിഥിയായി പങ്കെടുത്ത് ഓണ സന്ദേശം നൽകി. സ്പോർട്സ് ഡേയിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ ജിമ്മി കുടിയിത്തുകുഴിപ്പിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. ഈ വർഷത്തെ ചാരിറ്റി പ്രവർത്തനങ്ങളെപ്പറ്റിയും തൃശൂർ മറ്റത്തിൽ പണിതുകൊണ്ടിരിക്കുന്ന ചാരിറ്റി പ്രോജക്ടിനെപ്പറ്റിയുള്ള വിവരങ്ങൾ ചാരിറ്റി ചെയർപേഴ്സൻ മാത്യൂസ് കിഴക്കേക്കര അവതരിപ്പിച്ചു. ആർട്സ് ക്ലബ് സെക്രട്ടറി ഷാജൻ ഇല്ലിമൂട്ടിൽ അവതാരകൻ ആയിരുന്നു. പ്രസിഡന്റ് സോണി ചേന്നീകര, ജനറൽ സെക്രട്ടറി സുനീഷ് മുണ്ടിയാനിക്കൽ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ