ചാവറ കുര്യാക്കോസ് ഏലിയാസ് അച്ഛന്റെ പ്രഥമ തിരുനാൾ നവംബർ ഏഴിന്
Thursday, October 27, 2016 8:28 AM IST
ഡബ്ലിൻ: ബ്രേ സീറോ മലബാർ കൂട്ടായ്മയിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ഛന്റെ പ്രഥമ തിരുനാൾ നവംബർ ഏഴിന് (ഞായർ) ഹോളി റെഡീമർ ദേവാലയത്തിൽ ആഘോഷിക്കുന്നു.

ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന ദിവ്യബലിയോടെ തിരുനാൾ കർമങ്ങൾക്ക് തുടക്കം കുറിക്കും. ഫാ. ജോസ് ഭരണിക്കുളങ്ങര മുഖ്യ കർമികത്വം വഹിക്കുന്ന ദിവ്യബലിയിൽ ഫാ. ക്രൈസ്റ്റാനന്ദ് (ദാസച്ഛൻ) സന്ദേശം നൽകും. തുടർന്ന് ആഘോഷമായ പ്രദക്ഷിണവും ലദീഞ്ഞും തിരുനാൾ നേർച്ചയും ഉണ്ടായിരിക്കും.

തിരുനാൾ തിരുക്കർമങ്ങളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ ഏവരേയും ചാപ്ലിൻമാരായ ഫാ. ജോസ് ഭരണികുളങ്ങരയും ഫാ. ആന്റണി ചീരംവേലിലും സ്വാഗതം ചെയ്തു.

തിരുനാളിന്റെ വിജയത്തിനായി കൺവീനർ സണ്ണി മാത്യു, ട്രസ്റ്റിമാരായ വിൻസെന്റ്, ജയൻ ആലഞ്ചേരി തിരുനാൾ കമ്മറ്റി ആംഗങ്ങളായ തോംസൺ തോമസ്,സേവി പാലത്തിങ്കൽ,പ്രിൻസ് ജോസ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ നടന്നുവരുന്നു.

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ