പുലിമുരുകൻ ക്രെഗിബേണിൽ നവംബർ ആറിന്
Thursday, October 27, 2016 8:26 AM IST
മെൽബൺ: സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രം ‘പുലിമുരുകൻ’ ക്രെഗിബേൺ യുണൈറ്റഡ് സിനിമാസിൽ നവംബർ ആറിന് (ഞായർ) വൈകുന്നേരം 6.30 ന് പ്രദർശിപ്പിക്കുന്നു

ഉദയ്കൃഷണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രമായ പുലിമുരുകന്റെ രണ്ടു പ്രദർശനങ്ങളാണ് ക്രെഗിബേൺ സിനിമാസിൽ ഒരുക്കിയിരിക്കുന്നത്.

ഒക്ടോബർ 30ന് (ഞായർ) സംഘടിപ്പിച്ച പ്രദർശനം ഹൗസ്ഫുള്ളായതിനെ തുടർന്ന് സിനിമാ ആസ്വാദകരുടെ പ്രത്യേക ആവശ്യപ്രകാരമാണ് നവംബർ ആറിന് വിണ്ടും പ്രദർശിപ്പിക്കുന്നത്. ഡോൾബി അറ്റ്മോസ് ശബ്ദ സംവിധാനങ്ങളുള്ള ഓസ്ട്രേലിയയിലെ തന്നെ മികച്ച തിയറ്ററുകളിലൊന്നാണ് ക്രഗിബേൺ യുണൈറ്റഡ് സിനിമാസ്.

ടിക്കറ്റുകൾക്ക്: 0423 704 504, 0431 465 175. ഓൺലൈൻ ബുക്കിംഗ്: https://wwwt.rybooking.com/239186

റിപ്പോർട്ട്: പോൾ മേനാച്ചേരി