ആൻഡ്രൂ പാപ്പച്ചൻ രചിച്ച ‘ശൂന്യതയിൽ നിന്ന് അനന്തതയിലേക്ക്’ പുസ്തക പ്രകാശനം
Thursday, October 27, 2016 4:45 AM IST
തിരുവനന്തപുരം: അമേരിക്കൻ മലയാളിയും സാഹിത്യകാരനുമായ ആൻഡ്രൂ പാപ്പച്ചൻ രചിച്ച ‘ശൂന്യതയിൽ നിന്ന് അനന്തതയിലേക്ക്’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നവംബർ നാലാം തീയതി വെള്ളിയാഴ്ച വൈകുന്നേരം ആറിനു തിരുവനന്തപുരം കവടിയാറിലുള്ള ഹോട്ടൽ വിൻസർ രാജധാനിയിൽ വച്ചു എം.എ. ബേബി, ഡോ. ഡി. ബാബു പോളിനു നൽകി പ്രകാശനം ചെയ്യും.

എസ് ഹനീഫ റാവുത്തർ സമ്മേളനത്തിൽ അധ്യക്ഷതവഹിക്കും. ഡോ. കെ.ജി വിജയലക്ഷ്മി സ്വാഗതം ആശംസിക്കുന്ന പ്രകാശന ചടങ്ങിൽ പ്രിയദാസ് മംഗലത്ത്, ഡോ. തന്വി, ജോൺ മുണ്ടക്കയം, ജോജോ, പ്രൊഫ. എം. ചന്ദ്രബാബു, പ്രിയൻ സി. ഉമ്മൻ, അനോജ് കുമാർ, പി.ടി. യോഹന്നാൻ, ആൻഡ്രൂ പാപ്പച്ചൻ, ഡോ. കെ. ഗിരീഷ് എന്നിവർ പ്രസംഗിക്കും.

റിപ്പോർട്ട്: ഡോ. ജോർജ് എം. കാക്കനാട്ട്