എബനേസർ മാർത്തോമാ ചർച്ച്, ന്യൂയോർക്കിന്റെ ആഭിമുഖ്യത്തിൽ വാർഷിക കൺവൻഷൻ
Thursday, October 27, 2016 4:43 AM IST
ന്യൂയോർക്ക്: ന്യൂയോർക്കിലെ പോർട്ട് ചെസ്റ്ററിലുള്ള എബനേസർ മാർത്തോമാ ചർച്ചിന്റെ വാർഷിക കൺവൻഷൻ ഒക്ടോബർ 28 മുതൽ 30 വരെയുള്ള തീയതികളിൽ നടത്തപ്പെടുന്നു. ഈവർഷത്തെ കൺവൻഷനിൽ മുഖ്യ പ്രാസംഗീകരായി റവ. ജയ്സൺ തോമസ് (സെന്റ് തോമസ് മാർത്തോമാ ചർച്ച്, യോങ്കേഴ്സ്), എബി ചെറിയാൻ (റോക്ക്ലാന്റ്, ന്യൂയോർക്ക്) എന്നിവരാണ് വചനപ്രഘോഷണം നടത്തുന്നത്.

ഒക്ടോബർ 28–നു വെള്ളി, 30 ശനി എന്നീ ദിവസങ്ങളിൽ വൈകിട്ട് ഏഴിനു നടക്കുന്ന യോഗങ്ങളിൽ റവ. ജയ്സൺ തോമസ് അച്ചനും, ഒക്ടോബർ 30–നു ഞായറാഴ്ച റവ. സോണി ഫിലിപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്കുശേഷം നടക്കുന്ന സമാപന യോഗത്തിൽ എബി ചെറിയാനും വചനശുശ്രൂഷ നടത്തുന്നതായിരിക്കും.

മത–ജാതി–സഭാ ഭേദമെന്യേ എല്ലാവരേയും ഹാർദ്ദവമായി ഈ കൺവൻഷനിലേക്ക് സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക്: റവ. സോണി ഫിലിപ്പ് (വികാരി) 914 525 3825, സി.എസ് ചാക്കോ (സെക്രട്ടറി) 914 473 3664. അഡ്രസ്: 406, King St, PortChester, Newyork 10573. സി.എസ് ചാക്കോ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം