സൗജന്യ ഫ്ളൂ ക്ലിനിക്കിന് മികച്ച പ്രതികരണം
Wednesday, October 26, 2016 7:08 AM IST
റോക്ലൻഡ്: റോക്ലൻഡ് സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയുടെ നേതൃത്വത്തിൽ (66 East Maple Ave, Suffern Newyork) നടന്ന സൗജന്യ ഫ്ളൂ ക്ലിനിക്കിന് പൊതുജനങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.

ക്രിസ്റ്റൽ റൺ ഹെൽത്കെയറിലെ പരിചയസമ്പന്നരായ ജോലിക്കാരുടെ നേതൃത്വത്തിൽ നടന്ന ക്ലിനിക്കിൽ ഇൻഷ്വറൻസും മറ്റ് ആനുകൂല്യങ്ങളും ഇല്ലാത്ത നിരവധി പേർ ഫ്ളൂ ഷോട്ട് എടുത്തു.

പൊതുജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്ന ഇത്തരം പരിപാടികൾ ഏറ്റെടുത്തു നടത്തുന്ന സെന്റ് മേരീസ് ഇടവകയുടെ പ്രവർത്തനങ്ങളെ ക്രിസ്റ്റൽ കെയർ പ്രവർത്തകരും പൊതുജനങ്ങളും പ്രശംസിച്ചു. ക്ലിനിക്കിന്റെ പ്രവർത്തനങ്ങൾ ചിട്ടയായി നടപ്പാക്കിയ പ്രോഗ്രം കോഓർഡിനേറ്റർ റെബേക്കാ പോത്തനെ ഇടവക വികാരി റവ. ഡോ. രാജു വർഗീസ് അഭിനന്ദിച്ചു. ഇടവകയുടെ നേതൃത്വത്തിൽ സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു.

റിപ്പോർട്ട്: ജോർജ് തുമ്പയിൽ