ജാനമ്മ കുറുപ്പ് നിര്യാതയായി
Tuesday, October 25, 2016 8:16 AM IST
വാൻകൂവർ (കാനഡ): കരിമ്പുവിളയിൽ പരേതനായ കേശവ കുറുപ്പിന്റെ ഭാര്യ ജാനമ്മ കുറുപ്പ് (98) നിര്യാതയായി. സംസ്കാരം പിന്നീട്.

മക്കൾ: പരേതനായ ശ്രീധരൻപിള്ള, ഭാസ്കരൻപിള്ള (വാൻകൂവർ), ശ്രീദേവി നായർ (വാൻകൂവർ), സുഭാഷ് കുറുപ്പ് (എഡ്മണ്ടൻ). മരുമക്കൾ: മണി, ബേബി, തമ്പാനൂർ മോഹനൻ (ഐഎപിസി നാഷണൽ കമ്മിറ്റിയംഗം, ജയ്ഹിന്ദ് വാർത്ത വാൻകൂവർ റിജണൽ ഡയറക്ടർ), ജിനി.

പരേതയുടെ നിര്യാണത്തിൽ ഐഎപിസി ചെയർമാൻ ജിൻസ്മോൻ പി. സക്കറിയ, വൈസ് ചെയർപേഴ്സൺ വിനി നായർ, ജനറൽ സെക്രട്ടറി കോരസൺ വർഗീസ്, പ്രസിഡന്റ് പർവീൺ ചോപ്ര, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. മാത്യു ജോയിസ്, ജയ്ഹിന്ദ് വാർത്ത ചീഫ് എഡിറ്റർ ആഷ്ലി ജോസഫ് തുടങ്ങിയവർ അനുശോചിച്ചു.

വിവരങ്ങൾക്ക്: 1 778 865 2456, 1 604 597 0777.