ജോസഫ് ജോൺ ഷിക്കാഗോയിൽ നിര്യാതനായി
Monday, October 24, 2016 12:47 AM IST
ഷിക്കാഗോ: ദീർഘനാളായി ഷിക്കാഗോയിൽ സ്‌ഥിരതാമസവും, ഷിക്കാഗോ മാർത്തോമാ ചർച്ച് ഇടവകാംഗവുമായ ജോസഫ് ജോൺ (59) ഒക്ടോബർ 22–നു ശനിയാഴ്ച നിര്യാതനായി. പൊതുദർശനം ഒക്ടോബർ 27 വ്യാഴാഴ്ച വൈകിട്ട് നാലു മുതൽ ഒമ്പതു വരെ ഷിക്കാഗോ മാർത്തോമാ ദേവാലയത്തിൽ. സംസ്കാര ചടങ്ങുകൾ മാതൃ ഇടവകയായ കീഴില്ലം നസ്രേത്ത് മാർത്തോമ്മാ ദേവാലയത്തിൽ പിന്നീട്. ഭാര്യ: സാറാമ്മ ജോൺ (മോളി). മക്കൾ: അശ്വിൻ ജോൺ, അമൃത ജോൺ, അശ്വതി ജോൺ, വർഷ ജോൺ. മരുമകൾ: റിയ ജോൺ. കൂടുതൽ വിവരങ്ങൾക്ക് : യോഹന്നാൻ മാത്യു (847 612 6058).

റിപ്പോർട്ട്: ബെന്നി പരിമണം