യുക്മ മിഡ് ലാൻഡ്സ് കലാമേള വൻ വിജയം; എസ്എംഎ ചാമ്പ്യന്മാർ
Sunday, October 23, 2016 3:13 AM IST
ലണ്ടൻ: യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാന്റ്സ് കലാമേള ഒക്ടോബർ 22–നു ശനിയാഴ്ച നോട്ടിംഗ്ഹാമിൽ നടന്നു. റിജിയണൽ പ്രസിഡന്റ് ജയകുമാർ നായരുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കലാമേളയുടെ ഉദ്ഘാടനം യുക്മ ദേശീയ പ്രസിഡന്റ് അഡ്വ ഫ്രാൻസിസ് മാത്യു കവളക്കാട്ട് നിർവഹിച്ചു. യുക്മ റീജണൽ സെക്രട്ടറിയും എൻഎംസിഎ പ്രസിഡന്റുമായ ഡിക്സ് ജോർജ് സ്വാഗതം ആശംസിച്ച യോഗത്തിൽ യുക്മ ദേശീയ വൈസ് പ്രസിഡന്റുമാരായ മാമ്മൻ ഫിലിപ്പ്, ബീന സെൻസ്, മുൻ ദേശിയ പ്രസിഡന്റ് വിജി കെ.പി , നാഷണൽ പിആർഒ അനീഷ് ജോൺ റീജണൽ ആർട്സ് കോർഡിനേറ്റർ സന്തോഷ് തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

യുക്മ ഈസ്റ്റ് ആൻഗ്ലിയ പ്രസിഡന്റ് രഞ്ജിത് കുമാർ, മിഡ്ലാൻഡ്സ് റീജിയൻ കമ്മിറ്റി ട്രഷറർ സുരേഷ് കുമാർ, വൈസ് പ്രസിഡന്റ് ആനി കുര്യൻ സ്പോർട്സ് കോർഡിനെറ്റർ പോൾ ജോസഫ് ,ജോയിന്റ് സെക്രട്ടറി മെന്റെക്സ് ജോസഫ്, കമ്മിറ്റി അംഗങ്ങളായ അനിൽ ആലനോനിക്കൽ, നോബി ജോസഫ്, ബിജു ജോസഫ്, എൻഎംസിഎ ഭാരവാഹികളായ ജോമോൻ ജോസ്, മനോജ് നായർ, സാവിയോ ജോസ്, സോണിയ ഫ്രാൻസിസ്, ബിജു തുടങ്ങിയവർ സന്നിഹിതരായിരുന്നു.



ഉദ്ഘാടന സമ്മേളനത്തിനുശേഷം മൂന്നു വേദികളിലായി അരങ്ങേറിയ മിഡ്ലാന്റ്സ് കലാമേളയിൽ എസ്എംഎ സ്റ്റോക്ക് ഓൺ ട്രെൻഡ് 106 പോയിന്റ് നേടി ചാമ്പ്യൻപട്ടം കരസ്‌ഥമാക്കി. ബിസിഎംസി ബർമിംഗ്ഹാം രണ്ടാം സ്‌ഥാനത്തെത്തി. ലെസ്റ്റർ കേരള കമ്യൂണിറ്റിക്കാണ് മൂന്നാം സ്‌ഥാനം, എസ്എൻഎ സ്റ്റോക്ക് ഓൺ ട്രെൻഡിൽ നിന്നുള്ള സെറിൻ റൈനുവും കെസിഎ റെഡിച്ചിൽ നിന്നുള്ള ലിന്റു ടോമും കലാതിലകപ്പട്ടം പങ്കിട്ടു. കവന്റ്രി കേരള കമ്യൂണിറ്റിയുടെ ഏബ്രഹാം കുര്യനാണ് കലാപ്രതിഭ.

കിഡ്സ് വിഭാഗത്തിൽ സെറിൻ റെയ്നുവും സബ് ജൂനിയർ വിഭാഗത്തിൽ ജോവാൻ റോസ് തോമസും ജൂനിയർ വിഭാഗത്തിൽ ലിന്ടു ടോമും സീനിയർ വിഭാഗത്തിൽ അബ്രഹാം ജോർജും വ്യക്‌തിഗത ചാമ്പ്യൻമാരായി. ഏറെ ആവേശം നിറച്ച മത്സരങ്ങൾക്ക് ശേഷം രാത്രി പതിനൊന്നോടെ കലാമേളയ്ക്കു കൊടിയിറങ്ങി.