നോർവേയിൽ ഇരട്ടക്കുട്ടികളിലൊന്നിനെ അബോർട്ട് ചെയ്യാം
Saturday, October 22, 2016 8:30 AM IST
ഓസ്ലോ: വിദേശത്തുനിന്നു വരുന്ന സ്ത്രീകൾക്ക് ഇരട്ടക്കുട്ടികളിൽ ഒന്നിനെ ഗർഭാവസ്‌ഥയിൽ നശിപ്പിച്ചു കളയാൻ അനുവദിക്കുന്ന തരത്തിൽ നോർവേ നിയമ ഭേദഗതി നടപ്പാക്കുന്നു.

ഗർഭസ്‌ഥ ശിശുക്കൾ രണ്ടും ആരോഗ്യമുള്ളവരാണെങ്കിൽ ഗർഭഛിദ്രം അനുവദിക്കാമെന്നാണ് വ്യവസ്‌ഥ ചെയ്യുന്നത്. നോർവേക്കാരായ സ്ത്രീകൾക്ക് നേരത്തെ തന്നെ ഈ അവകാശം അനുവദിച്ചിരുന്നെങ്കിലും വിദേശികൾക്ക് അനുവദിച്ചിരുന്നില്ല. ഇത്തരം ഗർഭഛിദ്രങ്ങൾ നടത്തുമ്പോൾ ആശുപത്രികളിൽ സ്‌ഥിരം മേൽവിലാസം നൽകണമെന്ന വ്യവസ്‌ഥയും എടുത്തു കളയും.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ