കോളജ് വിദ്യാർഥിനിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം ഡോളർ പ്രതിഫലം
Saturday, October 22, 2016 6:53 AM IST
കെല്ലർ (ടെക്സസ്): സ്റ്റേറ്റ് യൂണിവേഴ്സിറ്റി വിദ്യാർഥിനി കെല്ലറിൽനിന്നുള്ള സുസു വെർക്കിനെ (22) ഒക്ടോബർ 12 മുതൽ കാണാതായതിനെത്തുടർന്ന്
വിവരം നൽകുന്നവർക്ക് പോലീസ് ഒരു ലക്ഷം ഡോളർ പ്രതിഫലം പ്രഖ്യാപിച്ചു.

ഒരാഴ്ചയായി നൂറുകണക്കിനാളുകളാണ് വിവിധ പ്രദേശങ്ങളിൽ ഇവർക്കുവേണ്ടി തെരച്ചിൽ നടത്തുന്നത്. സുസുവിന്റെ കംപ്യൂട്ടർ, സെൽഫോൺ, വാഹനം എന്നിവ വീണ്ടെടുക്കാനായെങ്കിലും കൂട്ടുകാരന്റെ നിശബ്ദത സംഭവത്തിന്റെ ദുരൂഹത വർധിപ്പിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

യൂണിവേഴ്സിറ്റി കാമ്പസിൽ ഒഴിവു സമയം ജോലി എടുക്കുന്ന സുസുവിനെ ഒക്ടോബർ 12ന് പുലർച്ചെയാണ് കാണാതായത്. അഞ്ചടി ഉയരവും 110 പൗണ്ട് തൂക്കവും ഉള്ള ഇവരെ കണ്ടെത്തുവാൻ പോലീസ് പൊതുജനങ്ങളുടെ സഹായം അഭ്യർഥിച്ചു. എന്തെങ്കിലും സൂചന ലഭിക്കുന്നവർ 432 837 3486 എന്ന നമ്പരിൽ ബന്ധപ്പെടുക.

റിപ്പോർട്ട്: പി.പി. ചെറിയാൻ