ഫാത്തിമ തീർഥാടനം
Saturday, October 22, 2016 5:43 AM IST
വാട്ടർഫോർഡ്: അയർലൻഡിലെ വാട്ടർഫോർഡ് സീറോ മലബാർ കാത്തലിക് കമ്യൂണിറ്റിയുടെ ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 30 മുതൽ നവംബർ രണ്ടു വരെ ഫാത്തിമ (പോർച്ചുഗൽ) തീർഥാടനം നടത്തുന്നു.

തീർഥാടനത്തിൽ കമ്യൂണിറ്റിയെ പ്രതിനിധീകരിച്ച് 25 പേർ പങ്കെടുക്കുന്നു. കരുണയുടെ ഈ വർഷത്തിൽ ദശാബ്ദി ആഘോഷിക്കുന്ന കമ്യൂണിറ്റിയുടെ ആല്മീയ ഉണർവിലേക്കായി തീർഥാടനം വിജയകരമായി നടത്തുവാൻ എല്ലാവരും പ്രത്യേകം പ്രാർഥിക്കണമെന്ന് വാട്ടർഫോർഡ് സീറോ മലബാർ ചാപ്ലിൻ ഫാ. ജോസ് ഭരണികുളങ്ങര, സെക്രട്ടറി മനോജ് മാത്യു, കൈക്കാരൻ മാരായ എഫ്രേം പൗലോസ്, ജോർജ് വർഗീസ് എന്നിവർ അഭ്യർഥിച്ചു.

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ