കരിങ്കുന്നം സംഗമത്തിന് ആവേശകരമായ പരിസമാപ്തി
Saturday, October 22, 2016 5:42 AM IST
ലണ്ടൻ: കരിങ്കുന്നം സംഗമത്തിന് ആവേശകരമായ പരിസമാപ്തി. യുകെയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന നിരവധി കുടുംബങ്ങളാണ് മൂന്നു ദിവസത്തെ സംഗമത്തിൽ പങ്കെടുത്തത്.

ഒക്ടോബർ 14ന് വൈകുന്നേരം രജിസ്ട്രേഷനോടെ സംഗമം ആരംഭിച്ചു. 15ന് രാവിലെ 11ന് കരിങ്കുന്നം ഇടവകാംഗമായ ഫാ. ഫിലിപ്പ് കുഴിപറമ്പിലിന്റെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയും തുടർന്ന് പൊതുസമ്മേളനവും കലാപരിപാടികളും അരങ്ങേറി. പൊതുസമ്മേളനം ഫാ. ഫിലിപ്പ് കുഴിപറമ്പിൽ ഉദ്ഘാടനം ചെയ്തു. സംഗമം ചീഫ് കോഓർഡിനേറ്റർ ജയിംസ് കാവനാൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ‘ഞങ്ങൾ കരിങ്കുന്നംകാർ’ എന്ന കുടുംബ ഡയറക്ടറി പ്രകാശനം ചെയ്തു. തുടർന്നു വിവിധ മത്സരങ്ങൾ അരങ്ങേറി. ബാഡ്മിന്റൺ മത്സരത്തിൽ ബിജു ജോൺ–ജോർജ് മാണി ടീം ജേതാക്കളായി. രണ്ടാം സ്‌ഥാനം ബോബി ജോൺ–ജിതിൻ ഷാജി ടീം കരസ്‌ഥമാക്കി. മികച്ച കളിക്കാരനുള്ള ട്രോഫിയും മെഡലും ബിജു ജോമ് (എഡിൻബറോ) സ്വന്തമാക്കി. വനിതകളുടെ പുഞ്ചിരി മത്സരം, അട്ടഹാസ മത്സരം തുടങ്ങിയ മത്സരങ്ങളും അരങ്ങേറി.

ഞായർ രാവിലെ നടന്ന കലാ, കായിക മത്സരങ്ങൾക്ക് പ്രമുഖ ധ്യാന ഗുരുവും കപ്പൂച്ചിൻ സഭാംഗവും കരിങ്കുന്നം ഇടവകാംഗവുമായ ഫാ. ജോൺ ചൊള്ളാനി നേതൃത്വം നൽകി. സമാപന യോഗത്തിൽ ഫാ. ജോൺ ചൊള്ളാനി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കമ്മിറ്റി അംഗങ്ങളായ ജയിംസ് കാവനാൽ, പ്രിൻസ് ഏലന്താനം, ജോർജ് നടുപ്പറമ്പിൽ, ബെന്നി കണിയാപറമ്പിൽ, സിറിയക് പാറടിയിൽ, ഫിജി ചെമ്പനാൽ, ജയ് കരിക്കാട്ടിൽ, സ്റ്റീഫൻ പുളിമ്പറ, തോമസ് ഉലഹന്നാൻ പുത്തൻപുരയ്ക്കൽ എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: സിറിയക് ജോർജ്